SignIn
Kerala Kaumudi Online
Thursday, 17 September 2026 6.08 PM IST

ശരിക്കും ഇങ്ങനെയായിരുന്നോ നമ്മൾ  മാസ്‌ക് ധരിക്കേണ്ടത് ! വിമാനത്തിൽ മുഖംമൂടി ധരിച്ച കുഞ്ഞിന്റെ ഫോട്ടോ വൈറലാകുന്നു

mask

കൊവിഡിന് പിന്നാലെ ലോകം മാസ്‌ക് അണിഞ്ഞിട്ട് വർഷങ്ങളായി. മാസ് ധരിക്കാൻ മടിയുള്ളവരെ പിടികൂടി പിഴയടിപ്പിച്ചാണ് പല രാജ്യങ്ങളും മാസ്‌ക് ധരിപ്പിക്കൽ നിർബന്ധമാക്കിയത്. ഇപ്പോഴിതാ വിമാനത്തിൽ മുഖംമൂടി ധരിച്ച കുഞ്ഞിന്റെ ഫോട്ടോ വൈറലാവുകയാണ്. എയർ ന്യൂസിലൻഡ് വിമാനത്തിലാണ് മുഖം മുഴുവൻ മാസ്‌ക് ധരിച്ച കുഞ്ഞ് യാത്ര ചെയ്തത്. കാഴ്ചകൾ കാണുന്നതിനായി മാസ്‌കിൽ കുഞ്ഞിന്റെ കണ്ണുകളുടെ ഭാഗം മാത്രം ദ്വാരമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാണ്.

ജൂലായ് ഒന്നിന് ഓക്ലൻഡിൽ നിന്ന് വെല്ലിംഗ്ടണിലേക്കുള്ള വിമാനത്തിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയത്.
മാസ്‌ക് ധരിച്ച കുഞ്ഞ് നിറഞ്ഞ സന്തോഷത്തിലായിരുന്നുവെന്നാണ് വിമാനത്തിലെ ജീവനക്കാർ പ്രതികരിച്ചത്. ലോകം ഇതുവരെ സൂപ്പർബേബിക്കായി തയ്യാറായിട്ടില്ലെന്നാണ് ഒരാൾ ചിത്രത്തിന് കമന്റിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASK, MASK WEARING, COVID, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE