SignIn
Kerala Kaumudi Online
Saturday, 05 September 2026 6.16 AM IST

'തൂൺ ആണെങ്കിലെന്താ മാറിനിന്നൂടേ', പാർക്കിംഗ് തൂണിലിടിച്ച് ഇൻഡിഗോ വിമാനത്തിന്റെ മൂക്ക് തകർന്നു

indigo

ശ്രീനഗർ: പാർക്ക് ചെയ്യുന്നതിനിടെ പോസ്റ്റിലിടിച്ച് കയറി ഇൻഡിഗോ വിമാനത്തിന്റെ മൂക്ക് തകർന്നു. ശ്രീനഗർ വിമാനത്താവളത്തിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അസാധാരണ അപകടം. വിമാനത്തിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുണ്ടായി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. നവി മുംബയിൽനിന്ന് വന്നതാണ് 6 ഇ 225 വിമാനം. ബേ നമ്പർ 6ൽ പാർക്ക് ചെയ്യുന്നതിനിടെ വി.ഡി.ജി.എസ് തൂണിലേക്ക് (പാർക്കിംഗിന് സഹായിക്കുന്ന സ്ക്രീനുകളും ലേസറുകളുമുള്ള തൂൺ)​ഇടിച്ചുകയറുകയായിരുന്നു.

തൂൺ ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്രെയറിലൂടെ പുറത്തിറക്കി. അപകടകാരണം സംബന്ധിച്ച് വ്യക്തതയില്ല. അന്വേഷണം ആരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി വിമാനം സർവീസിൽ നിന്ന് മാറ്റി. ആവശ്യമായ അനുമതികൾ ലഭിച്ച ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, INDIGO FLIGHT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360