
ന്യൂഡൽഹി: വിമാനങ്ങൾക്കുള്ള ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എ.ടി.എഫ്) വില ലിറ്ററിന് 6.28 രൂപ കൂടി. ഇതോടെ എ.ടി.എഫ് വില 115 രൂപയിൽ നിന്ന് 121.28 രൂപയായി ഉയർന്നു. വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിന്റെ 35-40 ശതമാനം വരുന്ന എ.ടി.എഫ് വിലയിലെ വർദ്ധന യാത്രാക്കൂലിയിൽ പ്രതിഫലിച്ചേക്കും.
ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള എ.ടി.എഫ് വിലയിൽ തുടർച്ചയായ രണ്ടാം മാസമാണ് വർദ്ധന. ആഗസ്റ്റ് ഒന്നിന് ലിറ്ററിന് 5 രൂപ വർദ്ധിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |