SignIn
Kerala Kaumudi Online
Tuesday, 16 June 2026 8.09 PM IST

മുടി വളരാൻ എണ്ണ തേച്ച് കുളിക്കാറുണ്ടോ? ഈ തെറ്റുകൾ വരുത്തിയാൽ ഒരിക്കലും മുടികൊഴിച്ചിൽ കുറയില്ല, അലോപേഷ്യ വരാനും സാദ്ധ്യത

hair-oiling

മുടി വളർച്ച കൂടാനും ശിരോചർമത്തിലെ വരൾച്ച കുറയ്ക്കാനും താരൻ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും തലയിൽ എണ്ണ തേയ്ക്കുന്നതിലൂടെ കഴിയുന്നു. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ബദാം എണ്ണ എന്നിവ മുടി വളർച്ചയ്ക്ക് ഏറ്റവും നല്ലതാണ്. ശരിയായ രീതിയിൽ ആണ് എണ്ണ തേയ്ക്കുന്നതെങ്കിൽ ശിരോചർമത്തിലെ പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുന്നു. എന്നാൽ എണ്ണ തേയ്ക്കുന്ന രീതിയിലെ തെറ്റുകൾ പലപ്പോഴും ഗുണത്തിന് പകരം ദോഷം ചെയ്യുന്നു.

മുടികെട്ടിവയ്ക്കുന്നത്: എണ്ണ തേച്ചതിന് ശേഷം മുടി ഇറുക്കി കെട്ടിവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വേരുകൾ പൊട്ടുന്നതിന് കാരണമാകും. ദീർഘനാളായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ അലോപ്പേഷ്യ പോലുള്ള വലിയ പ്രശ്നങ്ങളിലേയ്ക്ക് വരെ നയിക്കാൻ ഇത് കാരണമാകുന്നു.

തണുത്ത എണ്ണ: പലരും എണ്ണ ചൂടാക്കിയാണ് തലയിൽ തേയ്ക്കുന്നത്. എന്നാൽ തണുത്ത കാലാവസ്ഥയിൽ എണ്ണ തണുക്കാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ തണുത്തിരിക്കുന്ന എണ്ണ നേരിട്ട് തലയിൽ തേയ്ക്കുന്നത് മുടി കൊഴിച്ചിൽ കൂടാൻ കാരണമാകും. ആരോഗ്യകരമായി മുടി വളരുന്നതിന് എണ്ണ ചെറുചൂടോടെ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്.

മസാജ്: തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനും മുടി വളർച്ച കൂടുന്നതിനും തല നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ അഞ്ച് മിനിട്ടിൽ കൂടുതൽ മസാജ് ചെയ്താൽ അത് മുടിക്ക് ദോഷം ചെയ്യും.

രാത്രി എണ്ണ തേയ്ച്ച് കിടക്കുക: പലരും ചെയ്യുന്ന തെറ്റാണ് രാത്രി എണ്ണ തേച്ച് കിടന്നുറങ്ങുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തലയോട്ടിയിൽ അഴുക്ക് കൂടാനും ഇതിലൂടെ താരനും മുടി കൊഴിച്ചിലും ഉണ്ടാകാനും കാരണമാകുന്നു.

അമിതമായി എണ്ണ തേയ്ക്കുക: അമിതമായി എണ്ണ തേയ്ക്കുന്നതുകൊണ്ട് മുടിക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല. മാത്രമല്ല എണ്ണ കളയാനായി അമിതമായി ഷാംപൂ തലയിൽ തേയ്ക്കേണ്ടിവരുന്നു. ഇതിലൂടെ തലയോട്ടി വരണ്ടുപോകാനും മുടി പൊട്ടാനും സാദ്ധ്യത കൂടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OIL MASSAGE, OIL MASSAGE TECHNIQUES, HAIR CARE, HAIR CARE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY