
ശരീരഭാരം എങ്ങനെ എളുപ്പത്തിൽ കുറയ്ക്കാമെന്ന് തലപുകയ്ക്കേണ്ട ആവശ്യമില്ല. വീട്ടുവളപ്പിൽ സുലഭമായി കിട്ടുന്ന കറിവേപ്പില കൊണ്ട് ശരീരഭാരം കുറയ്ക്കാൻ കഴിയും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾ കൊഴുപ്പ് അടിയുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റിഓക്സിഡന്റുകൾ നിറഞ്ഞ കറിവേപ്പിലയിൽ ഫ്ലാവോനോയിഡുകൾ, വിറ്റാമിൻ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ രക്തസമ്മർദം കുറയ്ക്കാൻ കറിവേപ്പില സഹായകരമാണ്. മാത്രമല്ല, ഡയബറ്റിസ് രോഗികൾ കറിവേപ്പില ചൂടുവെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
രാവിലെ വെറും വയറ്റിൽ 8-10 തളിരായിട്ടുള്ള കറിവേപ്പില പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കുറച്ച് കറിവേപ്പില ഒരു ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് ആ വെള്ളം ചെറുചൂടോടെ രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്. വേണമെങ്കിൽ ഇതിലേക്ക് അല്പം നാരങ്ങാനീരും ചേർത്ത് കുടിക്കാവുന്നതാണ്. കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് തേനും ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയുന്നതിന് ഏറെ ഫലപ്രദമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |