SignIn
Kerala Kaumudi Online
Friday, 25 September 2026 3.45 AM IST

കൊച്ചിയിൽ ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ യുവാവിന്റെ മൃതദേഹം,​ ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

case-diary-

കൊച്ചി: കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സജീവ് കൃഷ്ണയ്‌ക്കൊപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അർഷാദിനെ കാണാതായിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് വിവരം.

സജീവ് കൃഷ്ണയ്ക്കൊപ്പം മൂന്നുപേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അതിനാൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്‌ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ രാവിലെ മുതൽ കിട്ടിയിരുന്നില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, COCHIN, KOCHI, KOCHI FLAT MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY