രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം കോം./എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ ഡിഗ്രി പരീക്ഷകൾ 24ലേക്ക് പുനഃക്രമീകരിച്ചു.
അഞ്ചാം സെമസ്റ്റർ എം.സി.എ. (2015 സ്‌കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) (2015 സ്‌കീം - റെഗുലർ - 2021 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 1 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 3 വരെയും അപേക്ഷിക്കാം.
സെപ്‌തംബറിൽ നടത്തുന്ന എം.എ. ഇംഗ്ലീഷ്, എം.എസ്സി. മൈക്രോബയോളജി (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
കേരളസർവകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളിൽ എം.എ റഷ്യൻ, ജർമൻ, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, ഫിലോസഫി, എം.എസ്‌സി. ഡെമോഗ്രഫി, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ അക, കംപ്യൂട്ടേഷണൽ ബയോളജി, എം.ടെക്. കമ്പ്യൂട്ടർ സയൻസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്സ്, ടെക്‌നോളജി മാനേജ്മെന്റ് പ്രോഗ്രാമുകളിൽ എസ്.ടി സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 22 ന് രാവിലെ 11 ന് എത്തണം.
പഠനഗവേഷണ വകുപ്പുകളിൽ എം.എസ്‌സി ആക്‌ചൂരിയൽ സയൻസ്, മാത്തമാറ്റിക്‌സ് വിത്ത് ഫിനാൻസ് ആന്റ് കമ്പ്യൂട്ടേഷൻ, ഇലക്‌ട്രോണിക്‌സ്, എം.കോം ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ എന്നീ പ്രോഗ്രാമുകളിൽ എസ്.സി സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 22 ന് രാവിലെ 11ന്
എത്തണം.
ആലപ്പുഴയിലെ സ്റ്റഡി ആന്റ് റിസർച്ച് സെന്ററിൽ എം കോം റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് എസ്.സി, എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 22 ന് രാവിലെ 11ന് എത്തണം.
ഫോൺ 0477 - 2266245
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |