SignIn
Kerala Kaumudi Online
Wednesday, 09 September 2026 10.14 AM IST

ദേശീയപാത വികസനം (ഡെക്ക്) വ്യാപാരികളുടെ നഷ്ടത്തിന് 'വില'യില്ല!

t

1,160 വ്യാപാരികൾക്ക് കി​ട്ടാനുള്ളത് 8.58 കോടി

ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭാഗങ്ങളി​ലെ കെട്ടിടങ്ങളിലുള്ള വ്യാപാരികൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാത്തത് തുടർ പ്രവർത്തനങ്ങൾക്ക് തടസമാകുന്നു. പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ 1,160 വ്യാപാരികൾക്ക് 8.58 കോടി​യാണ് വിതരണം ചെയ്യാനുള്ളത്.

തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കാൻ 106 ഹെക്ടറാണ് ഏറ്റെടുത്തത്. ഇവി​ടത്തെ 4000ൽ അധികം കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകാനുണ്ട്. മൂന്ന് റീച്ചുകളിലായിട്ടാണ് സ്ഥലവും കെട്ടിടവും ഏറ്റെടുത്തത്. ആദ്യഘട്ടമായി​ കൊറ്റുകുളങ്ങര-കാവനാട് റീച്ചിൽ ഓച്ചിറ വരെയും രണ്ടാംഘട്ടത്തിൽ തുറവൂർ മുതൽ പറവൂർ വരെ റീച്ചിലെയും വ്യാപാരികൾക്കുള്ള നഷ്ടപരിഹാര തുക നേരത്തെ വിതരണം ചെയ്തിരുന്നു. ശേഷിക്കുന്ന മൂന്നാം റീച്ചിലെ വ്യാപാരികൾക്ക് തുക വിതരണം ചെയ്യാത്തതിനാൽ കടമുറി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാകാത്തതാണ് പ്രവർത്തനങ്ങൾക്ക് തടസമാകുന്നത്.

അർഹരായ മുഴുവൻ പേർക്കും അടുത്ത ദിവസംതന്നെ നഷ്ടപരിഹാരത്തുക അക്കൗണ്ടിൽ എത്തുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ വ്യക്തമാക്കി. വ്യാപാരികൾ മുറി ഒഴിഞ്ഞു കൊടുക്കാത്തതിനാൽ നഷ്ടപരിഹാരം കൈമാറി​യ കെട്ടിടങ്ങളും പൊളിച്ചു നീക്കാനാകാതെ കരാറുകാർ വലയുകയാണ്.

# മണ്ണ് പരിശോധന

പറവൂർ മുതൽ കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്തെ മണ്ണുപരിശോധന ആരംഭിച്ചു. ഹരിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി ഭാഗങ്ങളിലാണ് പരിശോധന തുടങ്ങിയത്. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.

# 6 ശതമാനത്തി​ൽ ഉടക്ക്

ഹൈക്കോടതി വിധി ഉണ്ടായിട്ടും ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടത്തിന്റെ വിലയുടെ ആറുശതമാനം തടഞ്ഞുവച്ചത് വിതരണം ചെയ്തി​ട്ടില്ല. തുക തടഞ്ഞു വയ്ക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും ഇതു വിതരണം ചെയ്യണമെന്നും ദേശീയപാത അതോറി​ട്ടി​ക്ക് കോടതി നി​ർദേശം നൽകിയിട്ടും ഫലമുണ്ടായി​ല്ല. കേരളത്തി​ൽ ഇതു നടപ്പാക്കി​യാൽ മറ്റ് സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ ഇതേ രീതി​യി​ൽ വിതരണം ചെയ്യേണ്ടി വരും. ഇക്കാരണത്തിൽ കോടതിവിധി മറികടക്കാനുള്ള ആലോചനയിലാണ് എൻ.എച്ച്.ഐ അധികൃതർ. നിലവിലെ കെട്ടിടത്തിന്റെ പൂർണ വിലയാണ് ഉടമകൾക്ക് നൽകുന്നത്. കെട്ടിടം പൊളിച്ചു മാറ്റാൻ കരാർ നൽകിയ ശേഷം വിലപിടിപ്പുള്ള കട്ടള, ജനലുകൾ എന്നിവയൊക്കെ ഉടമകൾ എടുക്കുന്നത് തടയാനാണ് ആറുശതമാനം തുക കുറച്ചതെന്ന് ദേശീയപാത അതോറി​ട്ടി​ വാദി​ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL