SignIn
Kerala Kaumudi Online
Saturday, 20 April 2024 1.59 AM IST

30 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

p

തിരുവനന്തപുരം:ലബോറട്ടറി അറ്റൻഡർ,അസിസ്റ്റന്റ് പ്രൊഫസർ (ഹോം സയൻസ്)- ജനറൽ, ലക്ചറർ (പോളിമർ ടെക്‌നോളജി) (പോളിടെക്നിക്സ്), നോൺ വോക്കേഷണൽ ടീച്ചർ (കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്)- സീനിയർ, സബ് എൻജിനിയർ (സിവിൽ), ഫോർമാൻ/സ്റ്റോർ ഇൻ ചാർജ്, ഇൻസ്ട്രക്ടർ (ഫിസിക്കൽ എഡ്യൂക്കേഷൻ) (ഫിസിക്കൽ ഇൻസ്ട്രക്ടർ) തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിലായി ജനറൽ, സ്‌പെഷ്യൽ റിക്രൂട്ടമെന്റ് വിഭാഗത്തിൽ 30 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

അഭിമുഖം

വനിത ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ) - ഒന്നാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 358/2019), കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - മൂന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 133/2022), മലപ്പുറം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - മൂന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 577/2021), തിരുവനന്തപുരം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ആറാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 433/2021), തിരുവനന്തപുരം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 540/2021) തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 4/2021), വിനോദസഞ്ചാര വകുപ്പിൽ മാനേജർ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 137/2019), ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 438/2019), വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

ഓൺലൈൻ പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (ഓർത്തോട്ടിക്സ്) - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 492/2021) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും

ഒ.എം.ആർ പരീക്ഷ

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 - എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 285/2021) തസ്തികയിലേക്ക് ഒ.എം.ആർ പരീക്ഷ നടത്തും

സൈക്ലിങ് ടെസ്റ്റ്

ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നമ്പർ 77/2022) തസ്തികയിലേക്ക് സൈക്ലിങ് ടെസ്റ്റ് നടത്തും

അർഹതാപട്ടിക

ആരോഗ്യ വകുപ്പിൽ കോബ്ലർ - ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 32/2021),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (കാറ്റഗറി നമ്പർ 51/2022),വ്യാവസായിക പരീശീലന വകുപ്പിൽ യു.ഡി സ്റ്റോർ കീപ്പർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 618/2021), കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 146/2021) തസ്തികകളിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.