SignIn
Kerala Kaumudi Online
Saturday, 03 October 2026 7.50 PM IST

എന്റെ ഭാര്യ എന്നെ ഇട്ടിട്ടുപോയി, വല്ലാത്തൊരു വേദനയുണ്ട്, പക്ഷേ ഒരാൾ തോൽപ്പിക്കാൻ നോക്കുമ്പോൾ നമുക്ക് വാശി കൂടും; വീഡിയോയിൽ ട്വിസ്റ്റുമായി നടൻ മനോജ്‌

manoj

ഭാര്യ ഉപേക്ഷിച്ചുപോയ സങ്കടം പങ്കുവച്ച് നടൻ മനോജ് കുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ വിഷമം പങ്കുവച്ചത്. ടൈറ്റിൽ കാണുമ്പോൾ ഏവരും കരുതുക മനോജും ഭാര്യ ബീന ആന്റണിയും വേർപിരിഞ്ഞെന്നാണ്. പക്ഷേ വീഡിയോയുടെ അവസാനം ഒരു ട്വിസ്റ്റുണ്ട്. എന്താണെന്നല്ലേ?

ഭാര്യ ഉപേക്ഷിച്ചുവെന്നത് സത്യം തന്നെയാണ്. പക്ഷേ അത് ജീവിതത്തിലല്ല, സീരിയലിലാണെന്ന് മാത്രം. തന്റെ ഭാര്യയായി അഭിനയിച്ചിരുന്ന നടിക്ക് പകരം രശ്മി സോമൻ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്യമാണ് മനോജ് രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മനോജിന്റെ വാക്കുകൾ

'ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമൊക്കെ ഞാൻ എന്റെ എല്ലാ കാര്യങ്ങളും നിങ്ങളെ അറിയിക്കാറുണ്ട്. ടൈറ്റിൽ കണ്ട് നിങ്ങളും കൺഫ്യൂഷനിലായിരിക്കും. നിസാര കാര്യമല്ലല്ലോ ടൈറ്റിൽ. ശരിയാണ് എന്റെ ഭാര്യ എന്നെ ഇട്ടിട്ടുപോയി. നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു, ദൈവം മറ്റൊന്ന് നടപ്പിലാക്കുന്നു. പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തതുകൊണ്ടോ എന്തുകൊണ്ടാണെന്നറിയില്ല. ആള് നമ്മളെ വിട്ടിട്ട് പോയി. അതിന്റെ വല്ലാത്തൊരു വേദനയുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. വിഷമമുണ്ടായെങ്കിലും അതിങ്ങനെ താലോലിക്കാൻ എനിക്ക് താത്പര്യമില്ല. അപ്പോൾ നിങ്ങൾ പറയും എന്ത് ദുഷ്ടനാണെന്ന്.

ജീവിതമാണ്, നമ്മളെ ആരൊക്കെ ഉപേക്ഷിച്ചാലും ജീവിതം നമുക്ക് മുന്നോട്ട് കൊണ്ടുപോയല്ലേ പറ്റൂ. ഒരാൾ നമ്മളെ ഉപേക്ഷിക്കുമ്പോൾ വേറൊരാൾ നമ്മളെ സ്വീകരിക്കാനുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് വലിയ പ്രായമൊന്നുമായിട്ടില്ല. അങ്ങനെവരുമ്പോൾ സ്വാഭാവികമായിട്ടും നമ്മൾ ആ ഒരു ഇതിലേക്ക് കടക്കും.

നമ്മളെ ഒരാൾ തോൽപ്പിക്കാൻ നോക്കിയാൽ നമുക്ക് വാശികൂടും. അല്ലെങ്കിൽ നമ്മൾ തോറ്റുപോകും. തോറ്റുകൊടുക്കാൻ എനിക്ക് സൗകര്യമില്ല. അതുകൊണ്ട് തന്നെ പുതിയ ആളെ ഞാൻ കണ്ടെത്തി. സ്വീകരിക്കാൻ പോകുകയാണ്. അത് എനിക്ക് ഒളിക്കാനൊന്നുമില്ല. പരിചയപ്പെടുത്തട്ടെ, ഇത്രയും നാൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങൾ ഇനിയും പ്രാർത്ഥിക്കണം. നിങ്ങളുടെ അനുഗ്രഹത്തോടുകൂടി ഞാൻ പുതിയ ആളെ പരിചയപ്പെടുത്തുകയാണ്.'- എന്ന് പറഞ്ഞുകൊണ്ട് രശ്മി സോമനെ പരിചയപ്പെടുത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR MANOJ KUMAR, BEENA ANTONY, SERIAL, FB VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY