തിരുവനന്തപുരം: ദസറയും ദീപാവലിയും പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് ടാറ്റാനഗറിലേക്ക് ഒക്ടോബർ 1,8 തീയതികളിൽ പുലർച്ചെ 2.30ന് ടാറ്റാനഗറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.ടാറ്റാനഗറിൽ നിന്ന് 4,11 തീയതികളിൽ പുലർച്ചെ 5.15നാണ് മടക്കയാത്ര.നമ്പർ. 06191/06192.
ഇത് കൂടാതെ താംബരത്തുനിന്ന് സെപ്തംബർ 30,ഒക്ടോബർ 21 തീയതികളിൽ രാത്രി 7.30ന് താംബരത്തുനിന്ന് നാഗർകോവിലിലേക്കും ഒക്ടോബർ 5ന് നാഗർകോവിലിൽ നിന്ന് വൈകിട്ട് 4.15ന് മടക്കസർവ്വീസും ഉണ്ടായിരിക്കും. ട്രെയിൻ നമ്പർ 06001/02.കൂടാതെ ഒക്ടോബർ 25ന് നാഗർകോവിലിൽ നിന്ന് താംബരത്തേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവ്വീസും ഉണ്ടായിരിക്കും. ട്രെയിൻ നമ്പർ. 06002.
ട്രെയിൻ സമയത്തിൽ മാറ്റം
തിരുവനന്തപുരം: ഒക്ടോബർ ഒന്നുമുതൽ മംഗള,മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം - പാലക്കാട് മെമു എന്നിവയുടെ സമയത്തിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
16348 നമ്പർ മംഗലാപുരം -തിരുവനന്തപുരം എക്സ്പ്രസ് ഉച്ചയ്ക്ക് 14.20ന് പകരം14.25നായിരിക്കും പുറപ്പെടുക.
എറണാകുളത്തുനിന്നുള്ള മംഗള എക്സ്പ്രസിന്റെ ഷൊർണ്ണൂർ മുതലുള്ള സ്റ്റേഷനുകളിലാണ് സമയമാറ്റം. ഷൊർണ്ണൂരിൽ ഉച്ചയ്ക്ക് 12.30ന് പകരം 12.02 ന് എത്തും. കോഴിക്കോട് 14.14ന്പകരം 13.45നും കണ്ണൂരിൽ 15.45ന് പകരം 15.10നും പയ്യന്നൂരിൽ 16.31ന് പകരം 15.44നും കാസർകോഡ് 17.26ന് പകരം 16.41നുമെത്തും.എറണാകുളം - പാലക്കാട് മെമു ഒറ്റപ്പാലത്ത് 17.47ന് പകരം 17.39നും പാലക്കാട് 19മണിക്ക് പകരം 18.35നുമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |