SignIn
Kerala Kaumudi Online
Wednesday, 30 September 2026 12.10 AM IST

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് 517 പേർ പിടിയിൽ

narcotics

തിരുവനന്തപുരം: ലഹരിമരുന്ന് കടത്തും ഉപഭോഗവും തടയാൻ സർക്കാർ പ്രഖ്യാപിച്ച നാർക്കോട്ടിക് സെപ്ഷ്യൽ ഡ്രൈവ് ഈമാസം അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, ഹൈവേ പെട്രോളിംഗ് ടീം, 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷിക്കൽ, വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

സെപ്തംബർ 16 മുതൽ ഒക്ടോബർ 2 വരെയുള്ള 17 ദിവസങ്ങളിലായി 507 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. 517 പ്രതികളെ അറസ്റ്റ് ചെയ്തു. 83 കിലോഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 787 ഗ്രാം എം.ഡി.എം.എ, 1393 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 55 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ ആറ് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ 209 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARCOTICS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA