SignIn
Kerala Kaumudi Online
Sunday, 13 September 2026 7.33 AM IST

അവധിക്ക് വീട്ടിലെത്തി മടങ്ങുന്നതിനിടെ അപകടം

photo

പുനലൂർ: പിഎച്ച്.ഡിക്ക് ചെയ്യുന്ന കോയമ്പത്തൂർ അമൃത കോളേജിൽ നിന്ന് വിജയദശമിക്ക് നാട്ടിലെത്തിയ ശേഷം ബുധനാഴ്ച തിരികെ മടങ്ങുന്നതിനിടെയാണ് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തിൽ പുനലൂർ മണിയാർ എരിച്ചിക്കൽ കോട്ടാത്തല വീട്ടിൽ ഉദയഭാനു-ശശികല ദമ്പതികളുടെ മകൻ ദീപു (അപ്പൂസ്, 27) മരിച്ചത്. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായിരുന്നു. കോട്ടയത്തെ ഒരു പാരലൽ കോളേജിൽ എൻട്രൻസ് കോച്ചിംഗ് അദ്ധ്യാപകനുമായിരുന്നു. സൗമ്യ സ്വഭാവക്കാരനായ ദീപു പഠനത്തിൽ സമർത്ഥനായിരുന്നു. പുനലൂർ ശ്രീനാരായണ കോളേജിൽ നിന്ന് പി.ജി പൂർത്തിയാക്കിയ ശേഷമാണ് പാരലൽ കോളേജിൽ അദ്ധ്യാപകനായത്. ബന്ധുക്കൾക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കും ദീപുവിന്റെ വിയോഗം താങ്ങാനായില്ല. ഇന്നലെ രാത്രിയോടെ മൃതദേഹം എരിച്ചിക്കലിലെ കുടുംബ വീട്ടിലെത്തിച്ചു. ധന്യയാണ് ദീപുവിന്റെ സഹോദരി. ഭർത്താവ് ബിജു (പൊലീസ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VADAKKANCHERY ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA