SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.55 AM IST

രാത്രി കാമുകിയെ കാണാൻ ചെന്നതിന് നാട്ടുകാർ മർദിച്ചു; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

man

ചെന്നൈ: രാത്രി കാമുകിയെ കാണാൻ ചെന്നപ്പോൾ നാട്ടുകാർ മർദിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ശിവഗംഗ ജില്ലയിലെ തിരുഭുവനവത്തിലുള്ള മുരുകാനന്ദത്തിന്റെ മകൻ ജീവസൂര്യ (18) യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.


കാമുകിയുടെ വീടിനടുത്തെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ബൈക്കും കൊണ്ടായിരുന്നു യുവാവ് പുറത്തേക്ക് പോയത്. തിരിച്ചുവന്നപ്പോൾ ബൈക്കും ഫോണും ഉണ്ടായിരുന്നില്ല. മുഖത്ത് പരിക്കുമുണ്ടായി. എന്ത് പറ്റിയെന്ന് മാതാപിതാക്കൾ ചോദിച്ചെങ്കിലും ജീവസൂര്യ മറുപടിയൊന്നു പറഞ്ഞില്ല.

നേരെ മുറിയിലേക്ക് പോയ മകൻ ഏറെ സമയം കഴിഞ്ഞും തിരികെവരാതായതോടെ മാതാപിതാക്കൾ പോയി നോക്കുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MORAL POLICE, MAN, LOVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY