SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.34 AM IST

രാത്രി കാറിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്, വലിയ തട്ടിപ്പിന് സാദ്ധ്യതയുണ്ട്; ടെക്കി ദമ്പതികൾക്ക് സംഭവിച്ചത് ഇതാണ്

biker

ബംഗളൂരു: ടെക്കി ദമ്പതികൾ സഞ്ചരിച്ച കാറിൽ മനപ്പൂർവം ഇരുചക്ര വാഹനം ഇടിപ്പിച്ചു. ബംഗളൂരുവിലെ സർജാപൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ദമ്പതികളിൽ നിന്ന് പണം തട്ടാനാണ് അപകടമുണ്ടാക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബൈക്ക് യാത്രിക‌ർ കാർ അഞ്ച് കിലോമീറ്ററോളം പിന്തുടരുകയും, തെറ്റായ ദിശയിലെത്തി ബൈക്ക് കാറിലിടിക്കുകയും ചെയ്തു. തുടർന്ന് പണം ആവശ്യപ്പെട്ട് ടെക്കികളെ ഭീഷണിപ്പെടുത്തി. എന്നാൽ ദമ്പതികൾ കാറിൽ നിന്നിറങ്ങിയില്ല. വണ്ടി റിവേഴ്‌സ് ചെയ്തതിന് ശേഷം ബൈക്ക് യാത്രികർ വാഹനത്തിന് പിന്നാലെ ഓടുകയും കാറിന്റെ ചില്ലുകളിൽ ഇടിക്കുകയും ചെയ്തു.

രാത്രി യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ കാർ തുറക്കരുതെന്നും ഡാഷ് ക്യാമറ ഉപയോഗിക്കണമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾ തങ്ങളുടെ അപ്പാർട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു. കാറിൽ സ്ഥാപിച്ച ഡാഷ് ക്യാമറയാണ് വീഡിയോ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BENGALURU BIKER, SOCIAL MEDIA VIRAL VIDEO, COUPLE, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY