ആലുവ: ആലുവയിൽ വഴിയാത്രക്കാരനായ 28കാരനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ആക്രമിച്ച് കനാലിൽ തള്ളി രണ്ടംഗ സംഘം. ഞായറാഴ്‌ച പുലർച്ചെ 3.30ഓടെ റെയിൽവെ സ്റ്റേഷന് സമീപത്തായാണ് സംഭവമുണ്ടായത്. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളുടെ വാരിയെല്ലുകളും വലത് കൈയും ഒടിഞ്ഞിട്ടുണ്ട്. ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് ജോഫിനെതിരെ ആക്രമണമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെയാണ് അപരിചിതരായ രണ്ടുപേർ ആക്രമിച്ചത്.
അക്രമികൾ ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്‌ക്ക് എറിഞ്ഞുവീഴ്‌ത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജോഫിനെ പിന്തുടർന്ന് ഇവർ കഴുത്തിൽ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുത്തു. പണത്തിനും സ്വർണത്തിനും വേണ്ടിയായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. തുടർന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ ഇയാളെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തിൻ ജോഫിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടി, വലത് കൈയും ഒടിഞ്ഞു. ജീവരക്ഷാർത്ഥം യുവാവ് പൊലീസിനടുത്തേക്ക് ഓടിയെത്തി. പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഐസിയുവിലാക്കി. അടിയന്തര ശസ്‌ത്രക്രിയ ജോഫിന് വേണ്ടിവരുമെന്നാണ് ഡോക്‌ടർമാർ നൽകിയ വിവരം. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലീസ് ജോഫിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
A two-member gang allegedly attacked a 28-year-old pedestrian in Aluva, knocking him down with stones before assaulting him and throwing him into a canal. The incident occurred around 3:30 a.m. on Sunday near the railway station. The victim, Jofin Jiju, a native of Kodanad, sustained injuries in the attack.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |