പത്തനംതിട്ട : കൃഷി സ്ഥലത്തെ പമ്പുസെറ്റ് മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. മുണ്ടുകോട്ടക്കൽ സ്വദേശിയുടെ കൃഷി സ്ഥലത്ത് സ്ഥാപിച്ചിരുന്ന പമ്പുസെറ്റാണ് ഇയാൾ മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ജി, എസ്.എച്ച്.ഒ അനീഷ് എബ്രഹാം , എസ്.ഐ അൻസുദീൻ ജെ. , എസ്.സി.പി.ഒ മാരായ ഷിബു,സുബിൻ, അൽസാം, സി.പി.ഒ ജിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |