SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

വയോജന ക്ഷേമവും പുതിയ വകുപ്പും

d

വയോജന വകുപ്പ് രൂപീകരിച്ച പുതിയ സർക്കാരിന്റെ തീരുമാനത്തെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. വകുപ്പിന്റെ പ്രവർത്തന മികവിന് സഹായകമാകുന്ന ആശയങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി സി.പി.ജോണിനും സമർപ്പിച്ചു.

ജനകീയമായ, ജനങ്ങളോട് ബന്ധപ്പെടുന്ന വയോജന വകുപ്പിൽ നിന്ന് മാത്രമേ വയോജനങ്ങൾക്ക് പരമാവധി സേവനം ലഭിക്കൂ. വകുപ്പിന്റെ ജില്ലാ ഓഫീസിന് പുറമേ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വയോജന നീതി എക്സ്റ്റൻഷൻ ഓഫീസർമാരേയും വയോജന നീതി ഫെസിലിറ്റേറ്റർമാരേയും നിയമിച്ച് വകുപ്പിന്റെ ഭരണ സംവിധാനം വാർഡ്തലം വരെ എത്തിക്കണമെന്നതടക്കമുള്ള ആശയങ്ങളാണ് മുന്നോട്ടുവച്ചത്.

സാമൂഹ്യ സുരക്ഷാമിഷൻ കൈകാര്യം ചെയ്യുന്ന വയോമിത്രം തുടങ്ങിയ പദ്ധതികൾ വകുപ്പ് ഏറ്റെടുക്കണം. വയോജനക്ഷേമം, അവകാശാധിഷ്ഠിതമാണ് എന്ന ബോദ്ധ്യത്തിൽ ആയിരിക്കണം വകുപ്പിന്റെ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കേണ്ടത്. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനും വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതികൾക്ക് രൂപം നൽകുന്നതിനും വയോജനങ്ങളുടെ സമഗ്രമായ ഒരു Date Base ആവശ്യമാണ്.

വയോജനങ്ങളിൽ ഗണ്യമായ വിഭാഗം സ്ത്രീകളാണ്. ഗാർഹിക പീഡനം, ജീവിതശൈലീ രോഗങ്ങൾ എന്നിവ ഇവരിൽ ചിലരെയെങ്കിലും പ്രയാസപ്പെടുത്തുന്നു. ഇവരുടെ ക്ഷേമത്തിന് വകുപ്പിൽ ഒരു പ്രത്യേക വിഭാഗം ഉണ്ടാകണം. സർക്കാർ ഉടമസ്ഥതയിലുള്ള വൃദ്ധ മന്ദിരങ്ങൾ, പകൽ പരിചരണത്തോടുകൂടിയ സ്ത്രീകളുടെ വൃദ്ധമന്ദിരങ്ങൾ, ഡിമൻഷ്യ കെയർ സെന്ററുകൾ എന്നിവയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമുള്ള സംവിധാനവും ആവശ്യമാണ്.

സായുധസേനാ ദിനത്തിൽ പ്രത്യേക സ്റ്റാമ്പ് വിൽപ്പനയിലൂടെ വരുമാനം കണ്ടെത്തുന്നതുപോലെ വയോജന ക്ഷേമ സ്റ്റാമ്പ് പദ്ധതി ആലോചിക്കാം. വയോജനക്ഷേമവും സംരക്ഷണവും സ്‌കൂൾതലം മുതൽ സിലബസിൽ ഉൾപ്പെടുത്തണം.

ഡിജിറ്റൽ സാക്ഷരത,

സ്കി​ൽ ബാങ്ക്
വയോജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കണം. നൈപുണ്യവികസനത്തിനും സ്വയംതൊഴിലിനും ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകണം. സ്കി​ൽ ബാങ്ക് ആരംഭിക്കണം. വയോജന ഫിനാൻസ് കോർപ്പറേഷൻ തുടങ്ങണം. വയോജനങ്ങളുടെ വ്യക്തി​ഗത വായ്പകൾക്കും പെൻഷൻ വായ്പകൾക്കും കുറഞ്ഞ പലിശമാത്രം ഈടാക്കണം. വയോജന അയൽക്കൂട്ടങ്ങൾ പ്രോത്സാഹിപ്പിക്കണം.


താലൂക്ക് ആശുപത്രി​കളിൽ Geriatric വാർഡുകൾ, ജില്ലാ ആസ്ഥാനങ്ങളിൽ Geriatric ആശുപത്രികൾ എന്നിവ ലക്ഷ്യമിടണം. വയോജനങ്ങളെ കുടുംബത്തിൽ എത്തി അവരോട് സംസാരിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതി തുടങ്ങണം.

പാലിയേറ്റീവ് കെയർ ഹോമുകൾ ആരംഭിക്കണം. കിടപ്പുരോഗികളായ വയോജനങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിൽ എത്തി വാങ്ങണം. ന്യൂമോകോക്കൽ വാക്സിൻ, ഫ്ളൂ വാക്സിൻ എന്നിവ വയോജനങ്ങൾക്ക് സൗജന്യനി​രക്കി​ൽ നൽകണം. വയോജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഫിസിയോതെറാപ്പി സേവനങ്ങളും സൈക്യാട്രിക് കൗൺസലിംഗ് സേവനങ്ങളും ലഭ്യമാക്കണം.

(സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി​യാണ് ലേഖകൻ)

ഫോൺ: 9446483677

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY