
കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മയ്‌ക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ തൃക്കാക്കര അസി. കമ്മിഷണറുടെ ഓഫീസിലെത്തി അൻസിബ മൊഴി നൽകി. ഇന്ന് ലക്ഷ്മി പ്രിയയുടെയും എസ്.ഐ രേഷ്മയുടെയും മൊഴിയെടുക്കും. തൃക്കാക്കര അസി. കമ്മിഷണർ ആർ. മനോജ് കുമാറിനാണ് അന്വേഷണച്ചുമതല.
വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവി മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു.
എസ്.ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടവിൽ വച്ചു, അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു തുടങ്ങിയവയാണ് അൻസിബയുടെ ആരോപണങ്ങൾ. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിക്കുന്നു. സ്റ്റേഷനിൽ നേരിട്ട മാനസിക വിഷമത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
ടിനി ടോം സാമൂഹിക
വിപത്ത്
നടൻ ടിനി ടോം സാമൂഹിക വിപത്താണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും അൻസിബ. ടിനി ടോമിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാകില്ല. വ്യക്തിവൈരാഗ്യം തീർക്കാൻ തന്നെ 'ജിഹാദി"യെന്ന് മുദ്രകുത്തി. 'അൻസിബ ഹസൻ" എന്ന പേരിനെ വർഗീയമായി ഉപയോഗിക്കാമെന്ന് കരുതി. കേരളത്തിലായതുകൊണ്ട് ജനങ്ങൾക്ക് കാര്യം മനസിലായി. നീതി ഉറപ്പാക്കാത്ത 'അമ്മ" സംഘടനയുടെ കമ്മിറ്റിക്ക് മുമ്പിൽ പരാതിയുമായി പോകില്ലെന്നും അൻസിബ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |