SignIn
Kerala Kaumudi Online
Thursday, 14 May 2026 12.09 PM IST

വീട്ടിലെ ടെെലിന്റെ നിറം ഇതാണോ? പണിവരുന്ന വഴി അറിയില്ല

home

വീട്ടിൽ മാത്രമല്ല നമ്മുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഒരു വീടിന്റെ നിർമ്മാണം മുതൽ വസ്തുക്കളുടെ സ്ഥാനം വരെ വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വാസ്തു അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

സമാധാനം, ആരോഗ്യം, പണം, സന്തോഷം എന്നിവ കുടുംബാംഗങ്ങൾക്ക് ഉണ്ടാക്കാൻ വാസ്തുവിൽ പറയുന്ന ചില കാര്യങ്ങൾ പാലിക്കുന്നത് നല്ലതാണ്. അത്തരത്തിൽ വീട്ടിലെ ടെൽസും വാസ്തുവും തമ്മിൽ ബന്ധമുണ്ട്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. വാസ്തുശാസ്ത്ര പ്രകാരം ഒരു വീട്ടിൽ ടെെൽസ് സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചില നിറത്തിലുള്ള ടെെൽസുകൾ വീട്ടിൽ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്നുവെന്നാണ് വിശ്വാസം.

വീട്ടിൽ കറുത്ത ടെെലുകൾ കാരണം രാഹു സജീവമാകുന്നു. ഇത് താമസിക്കുന്ന ആളുകളുടെ ചിന്തകളെ ബാധിക്കുന്നുവെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. വീട്ടിലെ സമാധാനത്തെയും ഇത് ബാധിക്കുന്നു. വെള്ള, പിങ്ക്, ആകാശനീല തുടങ്ങിയ ഇളം നിറങ്ങളിലുള്ള ടെെലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്.

Add as a preferred source on Google
TAGS: HOME, TILE, HOMEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL