
പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സിറ്റിംഗ് നടന്നു. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. അയൽവാസിയുടെ സെപ്ടിക്ക്, വേസ്റ്റ് ടാങ്കുകളിൽ നിന്നുള്ള മലിനജലം കിണറിൽ കലർന്നെന്ന കോട്ടാങ്ങൽ സ്വദേശിയുടെ ഹർജി പരിഗണിച്ച കമ്മിഷൻ അന്വേഷണം നടത്തി തീരുമാനമെടുക്കാൻ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. സ്വകാര്യബസ് ആറൻമുളയ്ക്കുള്ള അവസാന ട്രിപ്പ് സ്ഥിരമായി മുടക്കുന്നതിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട വെട്ടൂർ സ്വദേശി സമർപ്പിച്ച പരാതിയിൽ നടപടികൾ സ്വീകരിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ആർ.ടി.ഒ യോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
