SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് എഴുപത്തിയഞ്ച് നീതിയുടെ വജ്രാക്ഷരങ്ങൾ

ambedhkkar

ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ഭരണഘടനയെന്നു കരുതപ്പെടുന്ന ഇന്ത്യൻ ഭരണഘടന, 395 അനുച്ഛേദങ്ങളും പന്ത്രണ്ട് ഷെഡ്യൂളുകളും അനവധി വകുപ്പുകളും ഉപവകുപ്പുകളും അടങ്ങിയതാണ്. ഭരണഘടനാ സമിതിയുടെ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയാണ് ഇതിന്റെ കരടുരൂപം തയ്യാറാക്കിയത്. ഡോ. അംബേദ്‌കർ ആയിരുന്നു സമിതി അദ്ധ്യക്ഷൻ. കെ.എം. മുൻഷി, ഗോപാലസ്വാമി അയ്യങ്കാർ, അല്ലാടി കൃഷ്ണസ്വാമി അയ്യർ, ടി.ടി. കൃഷ്ണമാചാരി തുടങ്ങിയ ഭരണഘടനാ വിദഗ്ദ്ധർ അംഗങ്ങൾ. ഭരണഘടനാ ഉപദേശകനായ ബി.എൻ. റാവുവാണ് യഥാർത്ഥത്തിൽ ഡ്രാഫ്‌റ്റ് തയ്യാറാക്കി കമ്മിറ്റിയിൽ അവതരിപ്പിച്ചത്.

പുതിയൊരു ഭരണഘടനാ രൂപം തയ്യാറാക്കുക ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ അദ്ദേഹം,​ 1935-ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് ഏറക്കുറെ പൂർണമായും കടമെടുക്കുകയും അതേസമയം,​ ഒരു ജനാധിപത്യ റിപ്പബ്ളിക്കിന് ആവശ്യമായ വ്യവസ്ഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. പല ലോക രാജ്യങ്ങളുടെയും ഭരണഘടനകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചാണ് നമ്മുടെ ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയതെങ്കിലും കാതലായ വകുപ്പുകളിൽ അതിന്റെ ശില്പികളുടെ യാഥാർത്ഥ്യബോധം നിഴലിച്ചു കാണാം. ഒരു ഭാഗത്ത് എല്ലാ മൗലികാവകാശങ്ങളും, ജീവിക്കാനുള്ള സ്വാതന്ത്ര്യ‌വുമൊക്കെ നൽകുമ്പോൾ,​ മറ്റൊരു ഭാഗത്ത് ആരെയും കരുതൽ തടങ്കലിൽ വയ്ക്കാമെന്ന വ്യവസ്ഥയുണ്ട്! ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടുത്താനും സ്വാതന്ത്ര്യം എടുത്തുകളയാനും ഭരണകൂടത്തിന് അധികാരം നൽകുന്ന വ്യവസ്ഥയുമുണ്ട്! എന്നാൽ,​ അതെല്ലാം നിയമാനുസൃതമായ ചട്ടങ്ങൾ അനുസരിച്ചേ ആകാവൂ എന്നും പറയുന്നുണ്ട്.

നടപടിയും

നീതിയും

ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടുത്താൻ ഒരു നടപടിച്ചട്ടം മാത്രം മതിയാകും. അത് നീതിയുക്തമാകണമെന്നില്ല എന്ന വ്യാഖ്യാനം 1950-ൽ സുപ്രീംകോടതി എ.കെ. ഗോപാലൻ കേസിൽ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ പ്രശസ്തമായ 21-ാം അനുച്ഛേദത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. അപ്പോൾ നടപടിച്ചട്ടങ്ങൾ ഉണ്ടാകണമെന്നേയുള്ളൂ,​ അത് നീതിയുക്തമല്ലെങ്കിലും സാരമില്ല എന്ന അഭിപ്രായം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ എത്രത്തോളം ഹനിക്കാൻ പോരുന്നതായിരുന്നുവെന്ന് പിൽക്കാല ചരിത്രം പഠിപ്പിക്കുന്നുണ്ട്.

ഈ വ്യാഖ്യാനം ശരിയല്ലെന്നും,​ ഭരണഘടനയുടെ 21-ാം അനുച്ഛേദം വ്യക്തികൾക്കു നൽകുന്ന പരിരക്ഷ എടുത്തുകളയുന്നത് നീതിയുക്തമായ ചട്ടങ്ങൾ അനുസരിച്ചു മാത്രമേ ആകാവൂ എന്നും സുപ്രീംകോടതി 1978-ൽ മേനകാ ഗാന്ധിയുടെ കേസിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഇത്തരം ചില വൈരുദ്ധ്യങ്ങളെ യാഥാർത്ഥ്യ ബോധത്തിന്റെ ഉദാഹരണങ്ങളായി നമുക്കു കരുതാം. ഭരണഘടന നിർമ്മിക്കുമ്പോൾ ഇന്ത്യയിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ അത്തരത്തിലുള്ളതായിരുന്നല്ലോ. രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ളക്കായി നിലനില്ക്കുമോ എന്ന ഭീതി പോലുമുണ്ടായിരുന്നു!

മൗലികാവകാശവും​

നിർദ്ദേശക തത്വവും

നമ്മുടെ ഭരണഘടനയുടെ മറ്റൊരു പ്രത്യേകത,​ പൗരന്മാരുടെ മൗലികാവകാശങ്ങളും ഭരണകൂടം അനുവർത്തിക്കേണ്ട നയങ്ങളെ സംബന്ധിച്ച നിർദ്ദേശക തത്വങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ്. മൗലികാവകാശങ്ങൾ വ്യക്തി കേന്ദ്രീകൃതമാണ്. മൗലികാവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ നീതിപീഠത്തെ സമീപിക്കാനുള്ള അവകാശവും ഒരു മൗലികാവകാശമാണ്. എന്നാൽ നിർദ്ദേശക തത്വങ്ങൾ ഭരണകൂടത്തിനു വേണ്ടിയുള്ള പൊതുവായ മാർഗനിർദ്ദേശങ്ങളാണ്. ഈ തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ ആർക്കും കോടതിയെ സമീപിക്കാനാവില്ല. അപ്പോൾ,​ പ്രത്യക്ഷത്തിൽ മാർഗനിർദ്ദേശക തത്വങ്ങളേക്കാൾ പ്രാധാന്യം നൽകിയിരിക്കുന്നത് മൗലികാവകാശങ്ങൾക്കാണ് എന്നു കാണാം.

സുപ്രീംകോടതിയും അത്തരമൊരു സമീപനമാണ് കുറേക്കാലം സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് ഇതിൽ ക്രമേണ മാറ്റം വരുന്നതായി കാണാം. നെഹ്‌റു വിഭാവനം ചെയ്തതും ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു സംവിധാനമാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് ഇന്ത്യ ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ളിക്കായിരിക്കും എന്നാണ്. ഡോ. അംബേദ്‌കറുടെ അഭിപ്രായം,​ രാജ്യത്ത് സാമ്പത്തിക ജനാധിപത്യം നിലവിൽ വരണമെന്നതാണ്. അതായത്,​ സമ്പത്തിന്റെ തുല്യമായ വിതരണം. പ്രശസ്ത ഭരണഘടനാ പണ്ഡിതനായ ഗ്രാൻവിൽ ഓസ്റ്റിന്റെ അഭിപ്രായത്തിൽ വ്യക്തിസ്വാതന്ത്ര്യ‌ത്തിനും പൊതുനന്മയ്ക്കുമിടയിൽ ഒരു മദ്ധ്യ മാർഗമാണ് ഇന്ത്യയ്ക്ക് ആവശ്യം.

ആശയങ്ങളുടെ

കൈവഴികൾ

നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് മാതൃകയും, അംബേദ്‌കറുടെ സാമ്പത്തിക ജനാധിപത്യവും, ഗ്രാൻവിൽ ഓസ്റ്റിന്റെ മദ്ധ്യമാർഗവും നമുക്ക് ഈ മാർഗനിർദ്ദേശക തത്വങ്ങളിൽ കാണാം. എന്നാൽ,​ മൗലികാവകാശങ്ങളും മാർഗനിർദ്ദേശക തത്വങ്ങളും തമ്മിൽ സംഘട്ടനമുണ്ടാകാൻ പാടില്ലെന്നും, ഇവ പരസ്പരപൂരകങ്ങളായിരിക്കണമെന്നും 1980- ലെ മിനർവാ മിൽസ് കേസിൽ വ്യത്യസ്തമായൊരു സമീപനം കാണാം. അവിടെ സുപ്രീംകോടതി പറഞ്ഞതിന്റെ അർത്ഥം,​ മാർഗനിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കാനായി പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ, മൗലികാവകാശ ലംഘനത്തിന്റെ പേരിൽ ഒറ്റയടിക്ക് റദ്ദുചെയ്യുകയില്ല എന്നാണ്.

ഇങ്ങനെ സുപ്രീംകോടതി നടത്തുന്ന നിരന്തര വ്യാഖ്യാനങ്ങളിലൂടെ ഭരണഘടനയുടെ കാതലായ വ്യവസ്ഥകൾക്ക് കൂടുതൽ വ്യക്തതയും മിഴിവും കൈവന്നിട്ടുണ്ട്. ചലനാത്മകമായ ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ വ്യാഖ്യാനങ്ങളും പുതിയ സമീപനങ്ങളും അത്യന്താപേക്ഷിതമാണ്. അപ്പോഴാണ് ഭരണഘടന എന്ന അടിസ്ഥാന നിയമസംഹിതയ്ക്ക് സാർവകാലികത കൈവരുന്നത്.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ ആണ് ലേഖകൻ)​

കൂ​ടു​ത​ൽ​ ​ഭേ​ദ​ഗ​തി​കൾ
നെ​ഹ്‌​റു,​ ​ഇ​ന്ദി​ര​ ​കാ​ല​ത്ത്

ആ​ദ്യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നെ​ഹ്‌​റു​വി​ന്റെ​യും,​​​ ​പി​ന്നീ​ട് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യ​ ​മ​ക​ൾ​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​യു​ടെ​യും​ ​കാ​ല​ത്താ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​യ​ത്.​ ​നെ​ഹ്‌​റു​വി​ന്റെ​ ​കാ​ല​ത്ത് ​പ​തി​നേ​ഴു​ ​ത​വ​ണ​യും​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ 28​ ​ത​വ​ണ​യും​ ​ഭ​ര​ണ​ഘ​ട​ന​ ​ഭേ​ദ​ഗ​തി​ ​ചെ​യ്‌​തു.​ ​ഇ​തി​ൽ​ ​നെ​ഹ്‌​റു​വി​ന്റെ​ ​കാ​ല​ത്ത് 9​-ാം​ ​ഷെ​ഡ്യൂ​ൾ​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​ചേ​ർ​ത്ത​താ​ണ് ​പ്ര​ധാ​നം.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​വെ​ട്ടി​ക്കു​റ​ച്ച​ 42​-ാം​ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​വി​വാ​ദ​വും​ ​സൃ​ഷ്ടി​ച്ചു.

18​ ​ജൂ​ൺ​ 1951​-​ന് ​നെ​ഹ്‌​റു​വി​ന്റെ​ ​കാ​ല​ത്തെ​ ​ആ​ദ്യ​ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ 13​ ​നി​യ​മ​ങ്ങ​ൾ​ ​പ​ട്ടി​ക​യി​ൽ​ ​ചേ​ർ​ത്തു.​ ​ഭ​ര​ണ​ഘ​ട​ന​യി​ലെ​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​വ്യ​വ​സ്ഥ​യാ​യ​ ​ഒ​മ്പ​താം​ ​ഷെ​ഡ്യൂ​ൾ​ ​ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​അ​ട​ക്കം​ ​അ​വ​കാ​ശ​ങ്ങ​ളെ​ ​കോ​ട​തി​ക​ളി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത് ​ത​ട​യു​ന്ന​താ​ണ് 9​-ാം​ ​ഷെ​ഡ്യൂ​ൾ.​ ​സ്വ​ത്ത​വ​കാ​ശം,​ ​ആ​വി​ഷ്‌​കാ​ര​ ​സ്വാ​ത​ന്ത്ര്യം,​ ​നി​യ​മ​ത്തി​നു​ ​മു​മ്പി​ലു​ള്ള​ ​സ​മ​ത്വം​ ​തു​ട​ങ്ങി​യ​വ​യും​ ​ഇ​തി​നു​ ​കീ​ഴി​ൽ​ ​വ​രു​ന്നു.

സാ​മൂ​ഹി​ക​മാ​യും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​​​​​പ​ട്ടി​ക​ജാ​തി​-​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​മു​ള്ള​ ​പ്ര​ത്യേ​ക​ ​വ്യ​വ​സ്ഥ​ ​ചേ​ർ​ത്ത​തും,​​​ ​ജ​മീ​ന്ദാ​രി​ ​ഉ​ന്മൂ​ല​ന​ ​നി​യ​മ​ങ്ങ​ളു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​സാ​ധു​ത​ ​സു​ര​ക്ഷി​ത​മാ​ക്കു​ക​യും​ ​ചെ​യ്ത​ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​ഏ​ർ​പ്പെ​ടു​ത്തി.

1977​ൽ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ​പാ​സാ​ക്കി​യ​ 42​-ാം​ ​ഭേ​ദ​ഗ​തി​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​വെ​ട്ടി​ക്കു​റ​ച്ച് ​അ​ടി​സ്ഥാ​ന​ ​ഘ​ട​ന​യി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തി.​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​'​മ​തേ​ത​ര​ത്വം​"​ ​എ​ന്ന​ ​വാ​ക്ക് ​ചേ​ർ​ത്ത​തും​ ​ഈ​ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​ ​അ​ങ്ങ​നെ,​​​ ​'​പ​ര​മാ​ധി​കാ​ര​ ​സോ​ഷ്യ​ലി​സ്റ്റ് ​മ​തേ​ത​ര​ ​ജ​നാ​ധി​പ​ത്യ​ ​റി​പ്പ​ബ്ലി​ക്'​ ​ആ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONSTITUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION