SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

ജലം ജീവാമൃതം

da

ഇ​നി​യൊ​രു​ ​ലോ​ക​ ​മ​ഹാ​യു​ദ്ധ​മു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​കു​ടി​വെ​ള്ള​ത്തി​ന് ​വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്ന് ​പൊ​തു​വെ​ ​പ​റ​യാ​റു​ണ്ട്.​ ​കു​ടി​വെ​ള്ള​ ​സ്രോ​ത​സു​ക​ളെ​ല്ലാം​ ​ദി​നം​പ്ര​തി​ ​മ​ലി​ന​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​വെ​ള്ള​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​വി​ളി​ച്ചോ​തു​ന്ന​താ​ണ് ​ഈ​ ​വാക്യം.​ ​ന​ദി​ക​ളും​ ​മ​റ്റു​ ​ജ​ല​സ്രോ​ത​സു​ക​ളിലെയും ജലം​ ​മാ​ലി​ന്യ​ത്താ​ലും​ ​രാ​സ​വ​സ്തു​ക്ക​ളാ​ലും​ ​വി​ഷ​ലി​പ്ത​മാ​യി​ ​ ​മ​നു​ഷ്യ​നി​ൽ​ ​നി​ന്ന് ​അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​​മ​നു​ഷ്യ​ന്റെ​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്തി​ക​ളി​ൽ​ ​ഒ​രു​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​യ​ ​ജ​ലം​ ​കി​ട്ടാ​തെ​ ​വ​ല​യു​ന്ന​ ​നി​ര​വ​ധി​ ​ആ​ളു​ക​ൾ ഇന്ന് ​ന​മു​ക്കി​ട​യി​ലു​ണ്ട്.​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​മാ​ർ​ച്ച് 22​ലെ​ ​ലോ​ക​ ​ജ​ല​ദി​ന​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​ഏ​റെ​യാ​ണ്.​ ​ഓ​രോ​ ​തു​ള്ളി​ ​ജ​ല​വും​ ​ക​രു​ത​ലോ​ടെ​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ലോ​ക​ ​ജ​ന​ത​യ്ക്ക് ​മ​ന​സി​ലാ​ക്കി​ ​കൊ​ടു​ക്കു​ക​യാ​ണ് ​ഓ​രോ​ ​ജ​ല​ദി​ന​ത്തി​ന്റെ​യും​ ​ല​ക്ഷ്യം.

ജല സംരക്ഷണത്തിന്റെ

പ്രാധാന്യം
ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന യു.എൻ കോൺഫറൻസ് ഓൺ എൻവയോൺമെന്റ് ആന്റ് ഡെവലപ്‌മെന്റിൽ ആണ്. ഇതേത്തുടർന്ന്, യു.എൻ ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ എല്ലാ വർഷവും ലോക ജലദിനമായി ആചരിക്കാൻ തുടങ്ങി. ആഗോള ജലപ്രതിസന്ധിയുടെ വിഷയം ഉയർത്തിക്കാട്ടുകയും 2.2 ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക ജലദിനം അംഗീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സുസ്ഥിരമായ ജല പരിപാലന രീതികളെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള ഒരു സുപ്രധാന അവസരമായാണ് ലോക ജലദിനത്തെ കണക്കാക്കുന്നത്.
വായു പോലെ മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ജലം. ലോകത്ത് പത്തിൽ എട്ടുപേർ ജല ദൗർലഭ്യം അനുഭവിക്കുന്നവരാണ്. ജലസ്രോതസുകൾ ഒരിക്കലും വറ്റാത്തവയല്ല, മറിച്ച് കരുതലോടെ സംരക്ഷിച്ചെങ്കിൽ കാലക്രമത്തിൽ നശിച്ച് പോവും. സ്വാഭാവിക ജലസ്രോതസുകളും സംഭരണികളുമായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, എന്നിവ പരമാവധി നിലനിറുത്തേണ്ടതും പ്രധാനമാണ്.

അശ്രദ്ധമായ ഓരോ ഇടപെടലുകളും ശുദ്ധജലത്തിന്റെ ലഭ്യതയ്ക്ക് കോട്ടമുണ്ടാക്കും. ലോകത്ത് മലിന ജലാശയങ്ങൾ ഏറെയുള്ളത് ഏഷ്യയിലാണ്. ഇന്ത്യയിലാവട്ടെ, ആകെയുള്ള ജല സ്രോതസുകളിൽ 40 ശതമാനവും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം ആവശ്യമാണ്. ചെറിയ ക്ലാസ് മുതൽ ബിരുദ പഠനത്തിൽ വരെ ജല സംരക്ഷണം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. മണ്ണിൽ ജലാംശം നിലനിറുത്താൻ മഴക്കുഴി നിർമ്മാണം കൂടാതെ മൺ കയ്യാലകൾ, കല്ല് കയ്യാലകൾ എന്നിവയുടെ നിർമ്മാണവും ചെക്ക് ഡാമുകൾ നിർമ്മിക്കൽ, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിർമ്മിക്കൽ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ജല സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ജൈവ വൈവിദ്ധ്യം നിലനിറുത്തുന്നതിനും കാർഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണിൽ മഴവെള്ളം റീചാർജ് ചെയ്യുന്നതിലൂടെ സാധിക്കും. നദീ സംരക്ഷണം, മണൽ തിട്ടകളുടെ സംരക്ഷണം, മണൽവാരൽ നിയന്ത്രണം, നീരൊഴുക്ക് വർദ്ധിപ്പിക്കൽ, മാലിന്യ നിക്ഷേപം തടയൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

ജീവജാലങ്ങൾക്കും

സംരക്ഷണമേകാം

കുടിവെള്ളം, കൃഷി, വ്യവസായം, ടൂറിസം, വൈദ്യുതി, ആരോഗ്യം, ശുചിത്വം എന്നു തുടങ്ങി മനുഷ്യ ജീവിതമായി ചേർന്നു നിൽക്കുന്ന സമസ്ത മേഖലകളിലും ജലത്തിന്റെ പ്രധാന്യം ഒഴിച്ചു നിറുത്താവുന്നതല്ല. ഒരു സെക്കൻഡിൽ ഒരു തുള്ളി ശുദ്ധജലം എന്ന ക്രമത്തിൽ നഷ്ടമാകുമ്പോൾ ഒരു ദിവസം 125 ലിറ്ററോളം ജലം ഇല്ലാതാകുന്നു. ഒരു കുടുംബത്തിൽ ഒരു ദിവസം ആകെയുള്ള ജലത്തിന്റെ ഉപയോഗം കുറയ്ക്കാൻ സാധിച്ചാൽ അത് വലിയ മാറ്റങ്ങളുണ്ടാക്കും. നാം ഓരോരുത്തരുടെയും ജീവിതത്തെ സമ്പന്നമാക്കുന്ന നിധിയാണ് നമ്മുടെ കാൽക്കീഴിലുള്ള ഭൂഗർഭജലം എന്ന സത്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2030ൽ തുടങ്ങി 2050 വരെ ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭൂജല പ്രതിസന്ധി നേരിടുന്നത് ഇന്ത്യയിലാവുമെന്നാണ് ലോകബാങ്കും ലോക കാലാവസ്ഥാ ഓർഗനൈസേഷനും നൽകുന്ന മുന്നറിയിപ്പ്. ആൽസനിക്, ഇരുമ്പ്, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലം ഭൂ ജലം മലിനപ്പെടുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്.

സംസ്ഥാനത്തെ മൂന്ന് കോടിയിലധികം വരുന്ന ജനങ്ങളിൽ പകുതി പേരുടെയെങ്കിലും ഭാഗത്തുനിന്ന് ഈ രീതിയിലുള്ള ശ്രമമുണ്ടായാൽ അത് വലിയ മാറ്റങ്ങൾക്കിടയാക്കും. സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന കനത്ത ചൂട് ജലശയങ്ങൾ വറ്റിവരളുന്നതിനും മറ്റു ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നുണ്ട്.. അതിനാൽ തന്നെ അവയ്ക്കായും ഒരു പാത്രം വെള്ളം റോഡരികിലോ, വീട്ടുവളപ്പിലോ വയ്ക്കുന്നത് ഒരു ജീവൻ തന്നെ രക്ഷിക്കുന്നതിന് സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION