
ഇന്ത്യയുടെ സ്ഥാപിത സൗരോർജശേഷി 2014ൽ ഏകദേശം 2.8 ഗിഗാവാട്ട് ആയിരുന്നു. 2026 ജൂലായ് ആയപ്പോഴേക്കും അത് 164.59 ഗിഗാവാട്ടായി. അതേസമയം, മൊത്തം സ്ഥാപിത വൈദ്യുതി ഉത്പാദനശേഷി 249 ഗിഗാവാട്ടിൽ നിന്ന് 552 ഗിഗാവാട്ടായും വർദ്ധിച്ചു. ഈ കണക്കുകൾ വൈദ്യുതി നിലയങ്ങളുടെ വിപുലീകരണത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്; മറിച്ച്, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യയുടെ വികസന തന്ത്രത്തിൽ ഊർജത്തിനുള്ള സ്ഥാനം എത്ര നിർണായകമായി മാറിയെന്ന് വ്യക്തമാക്കുന്നു.
ഈ മാറ്റത്തിന് കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് വലിയ പങ്കുണ്ട്. 'നാഷണൽ സോളാർ മിഷൻ' സൗരോർജ മേഖലയെ നിക്ഷേപം ആകർഷിക്കുന്ന ഒരു വ്യവസായമാക്കി മാറ്റാൻ സഹായിച്ചു. വൻകിട പദ്ധതികൾ വിപുലമായ പ്രവർത്തനവ്യാപ്തി സൃഷ്ടിച്ചപ്പോൾ,'ഗ്രീൻ എനർജി കോറിഡോർ' പദ്ധതി പുനരുപയോഗ ഊർജം ട്രാൻസ്മിഷൻ ശൃംഖലയിലൂടെ എത്തിക്കുകയെന്ന സുപ്രധാനദൗത്യം നിർവഹിച്ചു.
'പി.എം സൂര്യഘർ' പദ്ധതി ഈ മാറ്റത്തെ വീടുകളുടെ മേൽക്കൂരകളിലേക്കുമെത്തിച്ചു. 2026 ആഗസ്റ്റോടെ, ഈ പദ്ധതി പ്രകാരമുള്ള സംവിധാനങ്ങൾ വഴി 50 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. ആ സൗരോർജ പാനലുകൾക്ക് പിന്നിലുള്ള വ്യവസായം കെട്ടിപ്പടുക്കാനും ഇന്ത്യ തുടക്കമിട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഉപകരണങ്ങളെ സ്ഥിരമായി ആശ്രയിക്കുന്നതിന് പകരം, ഉയർന്ന കാര്യക്ഷമതയുള്ള സോളാർ മൊഡ്യൂളുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതാണ് 'പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്'പദ്ധതി.
സോളാർ മൊഡ്യൂൾ ഉത്പാദന ശേഷി 2014ലെ 2.3 ഗിഗാവാട്ടിൽ നിന്ന് 2026 മാർച്ചോടെ ഏകദേശം 172 ഗിഗാവാട്ടായി വർദ്ധിക്കും. ഉത്പാദനശേഷി എന്നത് എല്ലാ ഘടകങ്ങളുടെയും ആഭ്യന്തര ഉത്പാദനത്തിന് തുല്യമല്ലെങ്കിലും, ഈ മാറ്റത്തിന്റെ ദിശ വ്യക്തമാണ്. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്, തങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ കൂടുതൽ ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കേണ്ടതുണ്ട്. കർഷകരെ സംബന്ധിച്ചിടത്തോളം, 'പി.എം കുസും' പദ്ധതി ഈ ഊർജ പരിവർത്തനത്തിന് പ്രായോഗികമായ ഒരു അർത്ഥം നൽകിയിട്ടുണ്ട്. 2026 മാർച്ചിലെ സർക്കാർ റിപ്പോർട്ട് പ്രകാരം, ഈ പദ്ധതി 21 ലക്ഷത്തിലധികം കർഷകരിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
അടുക്കളയിലുണ്ടായ മാറ്റം
'പ്രധാനമന്ത്രി ഉജ്ജ്വല യോജന' വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് 10.5 കോടിയിലധികം എൽ.പി.ജി കണക്ഷനുകൾ നൽകാനായി. ഇന്ത്യയിലെ ആകെ എൽ.പി.ജി കണക്ഷനുകളുടെ എണ്ണം 2014ൽ 14.5 കോടിയായിരുന്നത് 2026ഓടെ 33 കോടിയിലധികമായി വർദ്ധിച്ചു. അതേസമയം, ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ഇന്ത്യ ആശ്രയിക്കുന്നത് വലിയൊരു വെല്ലുവിളിയായി തുടരുന്നു. രാജ്യം ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 88.5 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഇതിനെ നേരിടാൻ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 'ഹൈഡ്രോകാർബൺ എക്സ്‌പ്ലോറേഷൻ ആൻഡ് ലൈസൻസിംഗ് പോളിസി', 'ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പ്രോഗ്രാം' എന്നിവ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കാൻ വർഷങ്ങൾ എടുത്തേക്കാം.
പര്യവേക്ഷണത്തിനൊപ്പം തന്നെ, 'എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാം' വഴി പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 2014-15ൽ 1.5 ശതമാനമായിരുന്നത് 2025-26ൽ 20 ശതമാനമായി ഉയർത്താൻ സാധിച്ചു. മറ്ര് പല പദ്ധതികളിലൂടെയും പെട്രോളിയം ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട്.
ആണവോർജം
ഇന്ത്യയുടെ ഊർജ ആസൂത്രണത്തിന്റെ കേന്ദ്ര ബിന്ദുവിലേക്ക് ആണവോർജം തിരിച്ചെത്തിയിരിക്കുന്നു. 2025ലെ SHANTI ACT സ്വകാര്യ പങ്കാളിത്തത്തിനായി ഒരു നിയന്ത്രിത പാത തുറക്കുന്നു, അതേസമയം, ചെറിയ മോഡുലാർ റിയാക്ടറുകളുടെ വികസനത്തിനായി ആണവോർജ മിഷൻ 20,000 കോടി നീക്കിവച്ചിട്ടുണ്ട്. 2033ഓടെ കുറഞ്ഞത് അഞ്ച് എസ്.എം.ആറുകളെങ്കിലും പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. അതേസമയം സുരക്ഷിതവും സാമ്പത്തികവുമായ വിന്യാസം മുന്നിലുള്ള പരീക്ഷണമായി തുടരുന്നു.
ഗ്രീൻ എനർജി കോറിഡോർ പുനരുപയോഗ ഊർജത്തിനായുള്ള പ്രക്ഷേപണം ശക്തിപ്പെടുത്തുന്നു. പുതുക്കിയ വിതരണ മേഖല പദ്ധതി ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന നെറ്റ്‌വർക്കുകളെയും യൂട്ടിലിറ്റികളെയും അഭിസംബോധന ചെയ്യുന്നു.
ഫോസിൽ ഇതര ഊർജ സ്രോതസുകളുടെ സ്ഥാപിത ശേഷി 300 ജിഗാവാട്ട് കവിഞ്ഞിട്ടുണ്ട്. പക്ഷേ, കൽക്കരി ഇപ്പോഴും വിതരണം ചെയ്യപ്പെടുന്ന വൈദ്യുതിയുടെ വലിയൊരു പങ്ക് നൽകുന്നു.
ഇതുവരെയുള്ള നേട്ടം
വികസിത ഭാരതം, 2014ൽ ഇന്ത്യ ഉപയോഗിച്ചതിനേക്കാൾ വളരെയധികം ഊർജം ആവശ്യപ്പെടും.
ഇതുവരെയുള്ള നേട്ടം രാജ്യം വിതരണം വിപുലീകരിച്ചു, വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ശുദ്ധമായ ഊർജം കൊണ്ടുവന്നു, ആ വികാസം നിലനിറുത്താൻ ആവശ്യമായ വ്യവസായങ്ങൾ നിർമ്മിക്കാൻ തുടങ്ങി എന്നതാണ്. ഇറക്കുമതി ചെയ്ത ഇന്ധനങ്ങളിലേക്കും സാങ്കേതിക വിദ്യകളിലേക്കുമുള്ള എക്സ്‌പോഷർ ക്രമേണ കുറയ്ക്കുന്നതിനൊപ്പം ഈ വലിയ സംവിധാനത്തെ താങ്ങാനാവുന്നതും ആശ്രയിക്കാവുന്നതുമാക്കുക എന്നതാണ് ഇപ്പോഴത്തെ പരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |