SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.10 AM IST

പകുതി വിലയുമായി ലുലു ഓൺ സെയിൽ നാളെ മുതൽ

lulu

കൊച്ചി: അൻപത് ശതമാനം വിലക്കുറവോടെ ലുലുമാളിലെ ഈ വർഷത്തെ ലുലു ഓൺ സെയിലിന് നാളെ തുടക്കമാകും. നാല് ദിവസത്തെ ലുലു ഓൺ സെയിലിൽ മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഭാഗമാകും.
ലുലു ഹാപ്പിനസ് ലോയൽറ്റി ആപ്പ് അംഗങ്ങൾക്ക് ഏർലി ആക്‌സസിലൂടെ ഇന്ന് മുതൽ വിലക്കിഴിവോടെ ഷോപ്പിംഗ് ആസ്വദിക്കാനാകും. മെഗാ സെയിൽ ദിവസങ്ങളിൽ മാൾ രാവിലെ 8 മുതൽ പുലർച്ചെ 2 മണി വരെ തുറക്കും.
പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്‌റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ വാങ്ങാം. ലുലു ഫാഷൻ സ്റ്റോറിൽ വിവിധ ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലും വിലക്കുറവുണ്ട്. ലുലു കണക്ടിൽ ടിവി, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, വാഷിംഗ് മെഷിൻ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയും ആകർഷകമായ കിഴിവിൽ വാങ്ങാം. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ രാത്രി 12:15 വരെ അധിക സർവീസുകൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU ON SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360