
ഡോ. രഘുനാഥ് നായർ ഒരു മെഡിക്കൽ ഡോക്ടറല്ല. മാനേജ്മെന്റ് വിദഗ്ദ്ധനാണ്. എന്നാൽ മെഡിക്കൽ ഡോക്ടർമാരെപ്പോലെ മനുഷ്യ ശരീരവും അനാട്ടമിയും മന:ശാസ്ത്രവും അപഗ്രഥനം ചെയ്തിരിക്കുന്നു അദ്ദേഹം. ഇതിനുള്ള അറിവ് പകർന്നത് വേദപഠനവും ലോക സഞ്ചാരവും നിരീക്ഷണ പാടവവുമാണ്. പല മേഖലയിലും പ്രവർത്തിച്ചതിന്റെ തീക്ഷ്ണാനുഭവങ്ങളും... അതിൽ നിന്നാണ് ഏറെ പക്വമായ പ്രായത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ട് അപ് സ്കീമിന്റെ സഹായത്തോടെ വേറിട്ടൊരു സൗഖ്യ കേന്ദ്രം തുടങ്ങിയത്. അങ്കമാലി മഞ്ഞപ്രയിലെ 'സഞ്ജീവിനി ' ലൈഫ്കെയർ വില്ലേജ്. 'Wholeness in Wellness " എന്നതാണ് സഞ്ജീവിനിയുടെ ടാഗ് ലൈൻ. 'റിലാക്സ്, റിജുവനേറ്റ്, റീസ്റ്റാർട് ' എന്നതാണ് സന്ദേശം.
ലോകത്തുള്ള ഏതൊരു വികസനത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും പിന്നിൽ ഒരു ഭാരതീയന്റെ, പ്രത്യേകിച്ച് ഒരു മലയാളിയുടെ ബുദ്ധിസാന്നിദ്ധ്യമുണ്ട്. എന്നാൽ ഭാരതത്തിൽനിന്നോ, കേരളത്തിൽനിന്നോ ലോകത്തിൽ ഒരു സംഭാവനയും കാണുവാൻ സാധിക്കുന്നില്ല. അതിനൊരു മാറ്റമാണ് സഞ്ജീവിനി. വികസിത രാജ്യങ്ങളിൽ നിലവിൽ പരക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികത്തികവുള്ള ഉപകരണങ്ങളുടെ സഹായത്തോടെ, ഭാരതത്തിന്റെ തനത് പാരമ്പര്യ ചികിത്സയും കോർത്തിണക്കിക്കൊണ്ടാണ് ഇവിടെ സൗഖ്യത്തിലൂടെ ഫലപ്രാപ്തി കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ആളുകളെത്തുന്നു. ഫലവും കാണുന്നു.
പാർക്കിൻസൺസ്, പക്ഷാഘാതം, ഓട്ടിസം തുടങ്ങിയ ന്യൂറോ ഡിസോർഡറുകൾക്കും സോറിയാസിസ്, മൈഗ്രേൻ, മൂലക്കുരു, ആർത്തവ വേദന, മദ്യാസക്തി തുടങ്ങിയ അലട്ടുന്ന പ്രശ്നങ്ങൾക്കും മരുന്നില്ലാത്ത ചികിത്സയാണ് സഞ്ജീവിനിയിൽ നടത്തുന്നത്. അലോപ്പതിയും ആയുർവേദവും നാച്ചുറോപ്പതിയും എല്ലാം ചേരുന്ന സമഗ്രമായ ചികിത്സ. വിദേശ നിർമ്മിതമായ അത്യാധുനിക യന്ത്രങ്ങളാണ് ഇവിടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഓരോരുത്തരുടേയും ശരീരത്തിന്റെ ഘടനയും ഘടകങ്ങളും സൂക്ഷമായി വിലയിരുത്തുന്ന ഈ ഡിജിറ്റൽ യന്ത്രങ്ങൾക്ക് ഹൃദ്റോഗ, പക്ഷാഘാത സാദ്ധ്യത വരെ മുൻകൂട്ടി കണ്ടെത്താനാകും. വിവിധ തരം ഉപകരണങ്ങളിലൂടെ ഫിസിയോ തെറാപ്പി, വ്യായാമം, ഫാറ്റ് ബേർണിംഗ്, വെയ്റ്റ് ലോസ് തുടങ്ങിയവ പ്രാവർത്തികമാക്കുന്നു. പേശീബലം വർദ്ധിപ്പിച്ചും മാനസിക സമ്മർദ്ദം കുറച്ചും സൗഖ്യമുണ്ടാക്കുന്ന രീതിയാണ്. ആയുർവേദ വിഭാഗത്തിലും കിഴിയും ധാരയും അല്ലാതെ മറ്റ് ഔഷധങ്ങളില്ല. ഓരോ ഡിപ്പാർട്ട്മെന്റും കൈകാര്യം ചെയ്യുന്നത് അതത് മേഖലയിലെ ഡോക്ടർമാരും തെറാപ്പിസ്റ്റുകളുമാണ്. മരുന്നില്ലാത്തതു കൊണ്ടു തന്നെ, അണുക്കൾ പരത്തുന്ന രോഗങ്ങൾ ഇവിടെ ചികിത്സിക്കാറില്ല. 10 ദിവസം മുതൽ ഒരു മാസം വരെ നീളുന്ന ചികിത്സയായിരിക്കും. സ്യൂട്ട് റൂമുകൾ അടക്കം 50 മുറികളിലുള്ള സഞ്ജീവിനി 50 കോടി രൂപയുടെ പ്രോജക്ടുകളാണ്. മുതൽ മുടക്കിന്റെ നല്ലൊരു പങ്കും നൂതന ഉപകരണങ്ങൾക്കു വേണ്ടിയായിരുന്നു. രോഗം മാറുമെന്ന് 100 ശതമാനം ഗ്യാരണ്ടിയുണ്ടെന്ന് സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ രഘുനാഥ് പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സയ്ക്കെത്തിയ പ്രമുഖർ ഉൾപ്പെടെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ അവകാശവാദങ്ങളെല്ലാം തെളിവുകളിൽ അധിഷ്ഠിതമാണ്. പ്രസന്നയാണ് രഘുനാഥ് നായരുടെ ഭാര്യ. മക്കൾ : പ്രതീഷ്, പ്രിയങ്ക, പ്രണവ്.
രഘുനാഥിന്റെ തിയറി
ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്; അല്ലാതെ ആശുപത്രികൾ നിറയുന്നതല്ല. കായിക രംഗത്തേക്ക് കുട്ടികളെ തിരിച്ചെത്തിക്കുകയാണ് ആരോഗ്യകരായ ജീവിതത്തിലേക്കുള്ള ഏറ്റവും വലിയ പ്രതിവിധി. അത് ലക്ഷ്യമിട്ട് സ്പോർട്സ് ലൈഫ് എന്ന പ്രത്യേക വിഭാഗവും സഞ്ജീവിനിയിലുണ്ട്. മാനേജ്മെന്റ് രംഗത്ത് ഡൽഹിയിലടക്കം ജോലി ചെയ്ത ശേഷം അമൂല്യ രത്നങ്ങളുടേയും വജ്രത്തിന്റേയും ബിസിനസ് തുടങ്ങിയതായിരുന്നു രഘുനാഥ് നായരുടെ ആദ്യ വഴിത്തിരിവ്. മിക്ക രാജ്യങ്ങളിലും സഞ്ചരിക്കാനും സൗഖ്യത്തിനായി അവർ ശീലിക്കുന്ന കാര്യങ്ങൾ അറിയാനും വിവിധ യന്ത്രങ്ങളുടെ പ്രവർത്തനം മനസിലാക്കാനും ബിസിനസിനിടെ സാധിച്ചു. തിരക്കേറിയ ഈ ജീവിതം മാറ്റിവച്ച് 2015ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വെൽനെസ് വില്ലേജ് എന്ന പദ്ധതി ആവിഷ്ക്കരിച്ചതും 10 വർഷം കൊണ്ട് യാഥാർത്ഥ്യമാക്കിയതും. എഫ്.ഡി.എ അംഗീകൃതമായ ഉപകരണങ്ങളാണ് സഞ്ജീവിനിയിൽ ഉപയോഗിക്കുന്നത്. അമേരിക്ക, ജപ്പാൻ, സ്വീഡൻ, ജർമനി, ചെക് റിപ്പബ്ലിക് എന്നിവടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയാണിത്. ഇന്ത്യൻ നിർമ്മിത യന്ത്രങ്ങളുമുണ്ട്.
കിഴക്കൻ രാജ്യങ്ങളിലെ പാരമ്പര്യ ചികിത്സാരീതികളും പാശ്ചാത്യ സാങ്കേതികവിദ്യകളും സമന്വയിക്കുന്ന സവിശേഷമായ സംരംഭമാണ് സഞ്ജീവിനി ലൈഫ് കെയർ വില്ലേജ്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം കായികതാരങ്ങളുടെ ശാരീരികക്ഷമത ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും അനുയോജ്യമായ രീതിയിലാണ് ഞങ്ങളുടെ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ സമീപനത്തിലൂടെ മാത്രമേ പൂർണ്ണാരോഗ്യം കൈവരിക്കാനാകൂ എന്ന് സഞ്ജീവിനി വിശ്വസിക്കുന്നു. പരമ്പരാഗത ആയുർവേദ ചികിത്സകളും അത്യാധുനിക സാങ്കേതികവിദ്യകളും ഇവിടെ ഒത്തുചേരുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ തന്നെ സമാനതകളില്ലാത്ത ഒരു ഹോളിസ്റ്റിക് വെൽനസ് അനുഭവമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന അഡ്വാൻസ്ഡ് സ്പോർട്സ് പെർഫോമൻസ് സെന്ററിൽ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധരുടെ സേവനവും ലഭ്യമാണ്. സ്ട്രെങത് ആൻഡ് കണ്ടീഷനിംഗ് മുതൽ പരിക്കുകൾ തടയുന്നതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങൾ ഇവിടെയുണ്ട്. ആധുനിക സ്പോർട്സ് സയൻസും പുരാതന വിജ്ഞാനവും സംയോജിപ്പിച്ച് ഓരോ കായികതാരത്തിനും അനുയോജ്യമായ പരിശീലനവും ഭക്ഷണക്രമവും വിദഗ്ധ സംഘം ഉറപ്പാക്കുന്നു. നൂതന സാങ്കേതികവിദ്യകളിലൂടെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച നേട്ടങ്ങൾ ലക്ഷ്യമിടുന്ന കായികതാരങ്ങൾക്കും സഞ്ജീവിനി ഒരുപോലെ അനുയോജ്യമായ ഇടമാണ്.
സഞ്ജീവിനിയെന്ന സങ്കൽപം
മികച്ച ചികിത്സാക്രമങ്ങൾ, സാങ്കേതികവിദ്യ, അത്യാധുനിക ഉപകരണങ്ങൾ, വിദഗ്ധ സേവനം എന്നിവ നേരിട്ടറിയാൻ സഞ്ജീവനി ലൈഫ് കെയർ വില്ലേജിലേക്ക് രഘുനാഥ് എല്ലാവരേയും സ്വാഗതം ചെയ്യുന്നുണ്ട്. പറഞ്ഞറിയുന്നതിനേക്കാൾ സൗകര്യങ്ങൾ കണ്ടരിയുന്നതാണ് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ എളുപ്പമെന്ന് അദ്ദേഹം പറയുന്നു. ചികിത്സ തേടുന്നവരുടെ ആരോഗ്യവും സൗന്ദര്യവും പ്രകടനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് വെൽനസ് സെന്ററാണ് 'സഞ്ജീവനി'. വിദഗ്ധരായ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനവും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഇവിടെ മരുന്നുകളുടെ സഹായമില്ലാതെയാണ് ചികിത്സ ഉറപ്പാക്കുന്നത്. കായികക്ഷമത വർദ്ധിപ്പിക്കാനോ, ശാരീരിക സൗന്ദര്യം മെച്ചപ്പെടുത്താനോ, അല്ലെങ്കിൽ മാനസിക ഉന്മേഷം വീണ്ടെടുക്കാനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സഞ്ജീവനിയിൽ ലഭ്യമാണ്. സ്പോർട്സ് മെഡിസിൻ, ഈസ്തെറ്റിക് അറ്റലിയർ, സ്പോർട്ടീവ് പെർഫോമൻസ് എൻഹാൻസ്മെന്റ് സെന്റർ, ഫിസിക്കൽ തെറാപ്പി, ഈസ്തെറ്റിക് ഡെന്റിസ്ട്രി, ജീവന്തിക, കോർപോഷർ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളാണ് സഞ്ജീവനിയിലുള്ളത്.
കൊച്ചിയുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്ദരമായ പ്രകൃതിഭംഗിക്കിടയിൽ സ്ഥിതി ചെയ്യുന്ന സഞ്ജീവനി ലൈഫ് കെയർ വില്ലേജ് സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവർക്കുള്ള പറുദീസയാണെന്ന് മാനേജ്മെന്റ് വിശേഷിപ്പിക്കുന്നു.
നഗരജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്നവർക്കും, മനസ്സിനും ശരീരത്തിനും ഉന്മേഷം പകരാൻ ആഗ്രഹിക്കുന്നവർക്കും സഞ്ജീവനി ലൈഫ് കെയർ വില്ലേജ് സമഗ്രമായ ചികിത്സാരീതികളും വെൽനസ് പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. ശാരീരിക അധ്വാനമില്ലായ്മ ഇന്നത്തെ ലോകം നേരിടുന്ന വലിയൊരു ശാപമാണ്. അമിതവണ്ണം, രക്തസമ്മർദ്ദം, പ്രമേഹം, പക്ഷാഘാതം, ഹൃദ്റോഗങ്ങൾ, ചിലതരം ക്യാൻസറുകൾ തുടങ്ങിയ 'ആഡംബര രോഗങ്ങൾ' (Diseases of affluence) ഇന്ന് വർദ്ധിച്ചുവരികയാണ്. വ്യക്തിപരമായും സാമൂഹികമായും ഇത് ഗുരുതരമായ ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. രോഗബാധിതനാകുക എന്നത് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമായിരിക്കണം. കാരണം, അത് വർഷങ്ങളായി നാം കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത എല്ലാറ്റിനെയും തകർത്തു കളയും. സഞ്ജീവനി കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നതോടെ, വിദഗ്ധ സംഘം നമ്മുടെ ആരോഗ്യനില വിലയിരുത്തുകയും മുന്നോട്ടുള്ള മികച്ച വഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്പോർട്സ് മെഡിസിൻ ഡോക്ടർ, സ്പോർട്സ് സൈക്കോളജിസ്റ്റ്, സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റ്, സ്പോർട്സ് ന്യൂട്രീഷനിസ്റ്റ്, സ്പോർട്സ് തെറാപ്പിസ്റ്റ്, സ്പോർട്സ് സയന്റിസ്റ്റ്, സ്ട്രെങത് ആൻഡ് കണ്ടീഷനിംഗ് കോച്ച്, ഈസ്തെറ്റിക് ഡെന്റിസ്റ്റ്, ആയുർവേദ ഡോക്ടർ, പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒരു സംയോജിത ടീമാണ് ഇതിന് നേതൃത്വം നൽകുന്നത്.
ശാരീരിക സവിശേഷതകൾ, ശരീരത്തിനുണ്ടായ തേയ്മാനങ്ങൾ, കായിക മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയ മാർഗങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും പരിശീലനക്രമം നിശ്ചയിക്കുന്നത്. ചലനങ്ങളുടെ കൃത്യമായ വിശകലനത്തിനായി 'ത്രീഡി മോഷൻ ക്യാപ്ചർ' (3D Motion Capture), ശാരീരികക്ഷമത പരിശോധിക്കുന്നതിനായി വിഒടു മാക്സ് (Vo2 Max), ലാക്റ്റേറ്റ്, എച്ച്ആർവി (HRV) ടെസ്റ്റുകൾ, പേശികളുടെ അസന്തുലിതാവസ്ഥയും കരുത്തും അളക്കുന്നതിനുള്ള ഐസോകൈനറ്റിക് ടെസ്റ്റിംഗ് (Isokinetic Testing), ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പ്രൊപ്രിയോസെപ്ഷൻ ടെസ്റ്റ് (Proprioception Test) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ നൽകുന്ന എണ്ണത്തോണിയും മസാജും ശരീരത്തിനും മനസ്സിനും പുത്തനുണർവും പകരും. നട്ടെല്ല്, സന്ധികൾ എന്നിവയുടെ സംരക്ഷണം, ചർമ്മ സംരക്ഷണം, കഴുത്തിന്റെയും തോളുകളുടെയും ആയാസം കുറയ്ക്കൽ തുടങ്ങി ജീവിതശൈലീ രോഗങ്ങൾക്കും ഉറക്കമില്ലായ്മയ്ക്കും പരിഹാരമാകുന്ന സമഗ്രമായ പാക്കേജുകൾ സഞ്ജീവനിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസൃതമായി ഡോക്ടർമാർ പ്രത്യേകം തയ്യാറാക്കുന്ന ചികിത്സാ പദ്ധതികളിൽ മികച്ച ഫലം ഉറപ്പാണെന്നും മാനേജ്മെന്റ് സാക്ഷ്യപ്പെടുത്തുന്നു.
വെറുമൊരു വ്യായാമശാല എന്നതിലുപരി മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്ന ഒരു സമ്പൂർണ്ണ ആരോഗ്യയാത്രയാണ് സഞ്ജീവനി വാഗ്ദാനം ചെയ്യുന്നത്. കുടുംബത്തോടൊപ്പമോ സഹപ്രവർത്തകർക്കൊപ്പമോ ഇവിടേക്ക് വരാം. ജോലിത്തിരക്കുകൾക്കിടയിൽ ആരോഗ്യം വീണ്ടെടുക്കാൻ സഞ്ജീവനിയിൽ പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
ഇരുന്നുള്ള ജോലി കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി 'കോർപ്പോ-ഷുവർ' എന്ന പ്രത്യേക പാക്കേജ് ഇവിടെയുണ്ട്. ശാരീരികക്ഷമത വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന്റെ ആകൃതി നിലനിർത്താനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്തവർക്കായി അതിവേഗ ഇന്റർനെറ്റും ബോർഡ് റൂമും വീഡിയോ കോൺഫറൻസ് സൗകര്യങ്ങളുമുള്ള 'ബി-ഹൈവ്' എന്ന അത്യാധുനിക കോ-വർക്കിംഗ് സ്പേസും ഇവിടെ ലഭ്യമാണ്.
കായിക വിനോദങ്ങൾക്കും സഞ്ജീവനിയിൽ വലിയ പ്രാധാന്യമുണ്ട്. ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, വോളിബോൾ, ടെന്നീസ് എന്നിവയ്ക്കായി ഇൻഡോർ, ഔട്ട്ഡോർ കോർട്ടുകൾ, ഫിഫ നിലവാരമുള്ള ഫുട്ബാൾ ഗ്രൗണ്ട്, ഗുസ്തി, കബഡി അരീനകൾ, ക്രിക്കറ്റ് നെറ്റ്സ്, സ്വിമ്മിംഗ് പൂൾ, ട്രാക്ക് ആൻഡ് ഫീൽഡ് എന്നിവ പ്രൊഫഷണലുകൾക്കും അല്ലാത്തവർക്കും ഒരുപോലെ ഉപയോഗിക്കാം.
ശരീരത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ കാർഡിയോ സോൺ, മസിലുകൾ ഉറപ്പിക്കാൻ ഫ്രീ വെയ്റ്റ് സോൺ, നിത്യജീവിതത്തിലെ ശാരീരികക്ഷമതയ്ക്കായി ഫങ്ഷണൽ ഫിറ്റ്നസ് സോൺ എന്നിവയും സജ്ജമാണ്. കായികതാരങ്ങൾക്കായി ഹൈ-പെർഫോമൻസ് സോണും പവർ ട്രെയിനിംഗ് സോണും ഇവിടെയുണ്ട്.
സമയമില്ലാത്തതിനാൽ മാറ്റിവച്ച ദന്തപരിശോധനകൾ ഇനി സഞ്ജീവനിയിലെ 'എസ്തറ്റിക് ഡെന്റിസ്ട്രി' വിഭാഗത്തിൽ നടത്താം. ടീത്ത് വൈറ്റനിംഗ്, സ്മൈൽ ഡിസൈൻ, ഡെന്റൽ ഇംപ്ലാന്റ്സ്, ഓറൽ ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി എല്ലാ ആധുനിക ചികിത്സകളും ഇവിടെ ലഭ്യമാണ്.
പരിക്കുകളിൽ നിന്ന് വേഗത്തിൽ മുക്തി നേടാൻ സഹായിക്കുന്ന അത്യാധുനിക റീഹാബിലിറ്റേഷൻ സെന്ററാണ് സഞ്ജീവനിയുടെ മറ്റൊരു പ്രത്യേകത. ലേസർ സ്റ്റുഡിയോ, അൾട്രാസൗണ്ട്, മാഗ്നെറ്റോ തെറാപ്പി, ഷോക്ക് വേവ് തെറാപ്പി തുടങ്ങി വിപുലമായ ചികിത്സാ രീതികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |