SignIn
Kerala Kaumudi Online
Sunday, 04 October 2026 3.15 AM IST

ഇവിടെയുണ്ട് ആ വനിതാ എൻജിനിയർ

simithra

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​വേ​ശ​ന​മി​ല്ലാ​ത്തൊ​രു​ ​കാ​ല​മു​ണ്ടാ​യി​രു​ന്നു​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​എ​ൻ​ജി​നിയ​റിം​ഗ് ​കോ​ളേ​ജി​ന്.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജാ​യി 1939​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ത് ​മു​ത​ൽ​ ​ഒ​ന്ന​ര​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​ക്യാ​മ്പ​സി​ൽ​ ​ഒ​റ്റ​പെ​ൺ​കൊ​ടി​ ​പോ​ലു​മി​ല്ലാ​യി​രു​ന്നു​ ​പ​ഠി​ക്കാ​ൻ.​ 1957​ലാ​യി​രു​ന്നു​ ​ആ​ ​ച​രി​ത്രം.​ ​അ​ന്ന് ​അ​ഡ്മി​ഷ​ൻ​ ​നേ​ടി​ 1961​ൽ​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഡോ.​കെ.​ഗോ​മ​തി​യെ​ ​ഏ​വ​രും​ ​അ​റി​യും.​ ​എ​ന്നാ​ൽ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​കെ.​കെ​ ​സു​മി​ത്ര​ ​എ​വി​ടെ​യാ​ണ്?​ 1957​ൽ​ ​ഗോ​മ​തി​ക്കൊ​പ്പം​ ​പ​ഠി​ച്ച​ ​സു​മി​ത്ര​ ​ഇ​പ്പോ​ൾ​ ​എ​റ​ണാ​കു​ളം കുമാരനാശാൻ നഗറിലെ പൊരുതിയിൽ വീട്ടിൽ​ ​സു​മി​ത്രാ​ ​റാം​ ​മോ​ഹ​നാ​യി​ ​വി​ശ്ര​മ​ജീ​വി​ത​ത്തി​ൽ.​
​എ​റ​ണാ​കു​ളം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ക​മ്മി​ഷ​ണ​ർ​ ​ആ​യി​രു​ന്ന​ ​ പുല്ലേപ്പടി കൊക്കുവായിൽ കെ.​എ​സ്.​ ​കൃ​ഷ്ണ​ന്റെ​യും​ ​ക​ല്യാ​ണി​യു​ടേ​യും​ ​മ​ക​ൾ.​ ​ഇ​ന്റ​ർ​ ​മീ​ഡി​യ​റ്റ് ​പ​ഠ​നം​ ​ക​ഴി​ഞ്ഞ​യു​ട​നെ തൃശൂർ പെരി‌ഞ്ഞനത്ത്​ ​വി.​ ​ജി.​ ​റാം​മോ​ഹ​നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​ഇ​രു​പ​തു​ ​വ​യ​സു​ ​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന,​ ​വി​വാ​ഹി​ത​യാ​യ,​ ​ദൂ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ആ​ദ്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​വ​നി​താ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ഒ​രാ​ളാ​വാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഇ​ന്നും​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​റാം​മോ​ഹ​നാ​യി​രു​ന്നു​ ​പ്രോ​ത്സാ​ഹ​നം. സി​വി​ൽ​ ​എ​ൻ​ജി​നിയ​റിം​ഗ് ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ചേ​ർ​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​പോ​സ്റ്റ് ​മാ​സ്റ്റ​ർ​ ​ജ​ന​റ​ൽ​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു​ ​കോ​ളേ​ജ്.​ ​വ​നി​ത​ക​ളാ​യ​ ​അ​ദ്ധ്യാ​പ​ക​രും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ആ​ദ്യ​മാ​യി​ ​ക​ട​ന്നു​വ​ന്ന​ ​ആ​ ​ര​ണ്ടു​ ​വി​ദ്യാ​ർ​ഥി​നി​ക​ളെ​ ​എ​ല്ലാ​വ​രും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചു.


​പു​തി​യ​ ​അ​നു​ഭ​വ​ങ്ങൾ
ഹോ​സ്റ്റ​ലി​ൽ​ ​താ​മ​സി​ച്ച​ ​സു​മി​ത്ര​ ​വാ​രാ​ന്ത്യ​ങ്ങ​ളി​ൽ​ ​തൃ​ശൂ​രി​ലെ​ ​വീ​ട്ടി​ലേ​യ്ക്ക് ​പോ​കു​മാ​യി​രു​ന്നു.​ ​ഇ​ട​യ്ക്ക് ​ക്ലാ​സു​ക​ൾ​ ​മു​ട​ങ്ങി.​ ​വ​ർ​ഷം​ ​ആ​വ​ർ​ത്തി​ക്കേ​ണ്ടി​ ​വ​ന്നു.​ 1958​ൽ​ ​പ​തി​നെ​ട്ടു​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടി.​ ​മെ​ക്കാ​നി​ക്ക​ൽ​ ​വി​ഭാ​ഗം​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​കു​ത്ത​ക​യാ​യി​ ​തു​ട​ർ​ന്നു.​ ​കോ​ളേ​ജി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​ടോ​യ്‌ലറ്റോ,​ ​വി​ശ്ര​മ​മു​റി​യോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പി​ന്നീ​ട് ​കാ​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ട്ടു.​ ​'​സ​ർ​വേ" ​എ​ന്ന​ ​പ്രാ​യോ​ഗി​ക​ ​ക്ലാ​സി​നു​ ​വേ​ണ്ടി​ ​ഊ​ട്ടി​യി​ൽ​ ​പോ​കേ​ണ്ടി​വ​ന്നി​രു​ന്നു.​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​ ​സു​മി​ത്ര​ ​ബി​രു​ദം നേടി. കെ.​എ​സ്.​ഇ.​ബി​ ​മെ​മ്പ​റാ​യി​രു​ന്ന​ ​കെ.​ജി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​സ​ഹ​പാ​ഠി​യെ ​ഓ​ർ​മ്മി​ക്കു​ന്ന​ത് ​എ​പ്പോ​ഴും​ ​പ്ര​സ​ന്ന​യാ​യ,​ ​പ​ക്വ​ത​യു​ള്ള​ ​ആ​ളാ​യി​ട്ടാ​ണ്.​ ​പി​ൽ​ക്കാ​ല​ത്ത് ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​പ്രൊ​ഫ.​ ​അ​ച്ചാ​മ്മ​ ​ചെ​റി​യാ​ൻ​ ​'​'​മി​ടു​ക്കി​യും​ ​സു​ന്ദ​രി​യും​ ​ന​ന്നാ​യി​ ​വ​സ്ത്ര​ധാ​ര​ണം​ ​ചെ​യ്യു​ന്ന​യാ​ളും​""​ ​എ​ന്ന് ​സീ​നി​യ​റാ​യി​രു​ന്ന​ ​സു​മി​ത്ര​യെ​ ​ഓ​ർ​മ്മി​ക്കു​ന്നു.


​ജോ​ലി​യി​ലേ​യ്ക്ക്
1964​ലാ​ണ് ​സു​മി​ത്ര​ ​കേ​ര​ളാ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​എ​ൻ​ജി​നിയ​റിം​ഗ് ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ൽ​ ​ ​പ്ര​വേ​ശി​ച്ച​ത്.​ 1984​ൽ​ ​ഇ​ത് ​'​കേ​ര​ളാ​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി"​ ​ആ​യി.​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ലെ​ ​ആ​ദ്യ​ത്തെ​ ​വ​നി​താ​ ​എ​ൻ​ജി​നിയ​ർ​മാ​രി​ൽ​ ​ഒ​രാ​ൾ.​ ​പ​ല​ ​ത​ല​ത്തി​ലു​ള്ള​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും​ ​കരാറുകാരോ​ടും​ ​ഒ​ത്തു​ചേ​ർ​ന്നു​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​കു​ടി​വെ​ള്ളം​ ​എ​ത്തി​ക്കു​ന്ന​തും​ ​മ​ലി​ന​ജ​ലം​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​തും​ ​ഉ​ൾ​പ്പെ​ട്ട​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ.​ ​
പു​രു​ഷ​ന്മാ​രാ​യ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നും​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടോ​?​ ​പു​ഞ്ചി​രി​യോ​ടെ​ ​ഉ​ത്ത​രം​ ​'​'​ഞാ​ൻ​ ​വ​ള​രെ​ ​സ്ട്രി​ക്ട് ​ആ​യി​രു​ന്ന​തു​കൊ​ണ്ട് ​എ​ല്ലാ​വ​ർ​ക്കും​ ​എ​ന്നെ​ ​പേ​ടി​യാ​യി​രു​ന്നു.​ ​പാ​ല​ക്കാ​ട്ട് ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നിയ​ർ​ ​ആ​യി​രു​ന്ന​പ്പോ​ൾ​ ​ദേ​ഹ​ത്ത് ​ നാ​യ്ക്കു​രു​ണ​പ്പൊ​ടി​യി​ട്ട​ ​അ​നു​ഭ​വ​മു​ണ്ടാ​യി.​ ​കരാറുകാരു​ടെ​ ​ഇ​ഷ്ട​മ​നു​സ​രി​ച്ച് ​ഫ​യ​ലു​ക​ളി​ൽ​ ​ഒ​പ്പി​ടാ​ത്ത​തു​ ​കൊ​ണ്ടാ​ണ്.​ ​സൗ​ഹൃ​ദം​ ​ന​ടി​ച്ച് ദ്രോ​ഹം​ ​ചെ​യ്ത​ ​അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​
എ​റ​ണാ​കു​ള​ത്ത് ​കു​ടി​വെ​ള്ളം​ ​എ​ത്തി​ക്കാ​നുള്ള​ ​ശ്ര​മ​ങ്ങ​ളാ​ണ് ​ഏ​റ്റ​വും​ ​ചാ​രി​താ​ർ​ത്ഥ്യം​ ​ന​ൽ​കി​യ​ത്.​ ​പൈ​പ്പു​ക​ൾ​ 42​ ​ഇ​ഞ്ച് ​ആ​ക്കി​യ​തും,​ ​പ​ന​മ്പി​ള്ളി​ ​ന​ഗ​ർ,​ ​കു​മാ​ര​നാ​ശാ​ൻ​ന​ഗ​ർ,​ ​ഗി​രി​ന​ഗ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കുള്ള​ ​പൈ​പ്പു​ക​ൾ​ ​നി​ർ​മി​ച്ച​തും​ ​ന​ല്ല​ ​അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.​ ​പ​ല​തും​ ​ഉ​റ​പ്പോ​ടെ​ ​നി​ല​നി​ൽ​ക്കു​ന്നുണ്ട്"" ​-സു​മി​ത്ര​ ​ഓ​ർ​ക്കു​ന്നു.​ 1992​ൽ​ ​സൂ​പ്ര​ണ്ടിം​ഗ് ​എ​ൻ​ജി​നിയ​റായി വി​ര​മി​ച്ചു.


ജീ​വി​ത​ ​വീ​ക്ഷ​ണം
'​'​ജീ​വി​ത​ത്തി​ൽ​ ​ചി​ല​ ​ഉ​റ​ച്ച​ ​വി​ശ്വാ​സ​ ​പ്ര​മാണങ്ങ​ളു​ണ്ട്.​ ​ജോ​ലി​യി​ലെ​ ​നൈ​തി​ക​ത​യെ​പ്പ​റ്റി​ ​തി​ക​ഞ്ഞ​ ​ബോ​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു.​ ​​അ​ഴി​മ​തി​ക്ക് ​ഒ​രി​ക്ക​ലും​ ​കൂ​ട്ടു​നി​ന്നി​ട്ടി​ല്ല.​ ​സ​ത്യ​നി​ഷ്ഠ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്ച​യു​മി​ല്ല.​ ​അ​ച്ഛ​നാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ്വാ​ധീ​നം.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​ക്കെ​ ​ന​ല്ല​ ​ബ​ന്ധം​ ​പു​ല​ർ​ത്താ​ൻ​ ​ക​ഴി​ഞ്ഞു"" സു​മി​ത്ര​യു​ടെ​ ​ധൈ​ര്യം,​ ​ആ​ത്മ​വി​ശ്വാ​സം,​ ​അ​ഭി​പ്രാ​യ​ ​വ്യ​ക്ത​ത,​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​വാ​നും​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കാ​നു​മു​ള്ള​ ​ക​ഴി​വ് ​എ​ന്നി​വ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​ഓ​ർ​മ്മി​ക്കു​ന്നു.​ ​റി​ട്ട.​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻജിനിയ​ർ​ ​ഇ​രി​ഞ്ഞാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​പി.​പി.​ ​പീ​താം​ബ​ര​ൻ​ ​പ​റ​യു​ന്നു​ ​'​'​വ​ള​രെ​ ​പ്രാ​പ്ത​യാ​യ​ ​മേ​ലു​ദ്യോ​ഗ​സ്ഥ.​ ​എ​ല്ലാ​വ​രോ​ടും​ ​സൗ​ഹൃ​ദ​ത്തോ​ടെ​യു​ള്ള​ ​പെ​രു​മാ​റ്റം,​ ​ജോ​ലി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​സ്റ്റാ​ഫി​നും​ ​കരാറുകാർ​ക്കും​ ​ചെ​യ്തു​ ​കൊ​ടു​ക്കും"".
വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​സൂ​സ​ൻ​ ​ജേ​ക്ക​ബ് ​സു​മി​ത്ര​യ്ക്കൊ​പ്പം​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യുട്ടീ​വ് ​എ​ൻജിനിയ​റാ​യി​രു​ന്ന​ത് ​ഓ​ർ​മ്മി​ക്കു​ന്നു​ ​'​'​കൂ​ടെ​ ​ജോ​ലി​ചെ​യ്യു​ന്ന​വ​രെ,​ ​പ്ര​ത്യേ​കി​ച്ചും​ ​സ്ത്രീ​ക​ളാ​യ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രെ,​ ​കൂ​ടെ​ക്കൂ​ട്ടു​ന്ന​ ​സ്വ​ഭാ​വം.​ ​എ​ന്തും​ ​തു​റ​ന്നു​ ​സം​സാ​രി​ക്കാം.​ ​ജോ​ലി​യി​ൽ​ ​ക​ണി​ശ​ക്കാ​രി.​ ​സാ​ങ്കേ​തി​ക​കാ​ര്യ​ങ്ങ​ളി​ൽ​ ​ആ​ഴ​ത്തി​ലു​ള്ള​ ​അ​റി​വ്.​ ​കൃ​ത്യ​നി​ഷ്ഠ.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഏ​റ്റ​വും​ ​ബ​ഹു​മാ​ന​മു​ള്ള​ ​മേ​ലു​ദ്യോ​ഗ​സ്ഥ""
വി​ര​മി​ച്ച​ശേ​ഷം​ ​എ​റ​ണാ​കു​ള​ത്ത് ​എ​സ്.​എ​ൻ.​വി​ ​സ​ദ​നം​ ​ഹോ​സ്റ്റ​ലി​നും​ ​ട്ര​സ്റ്റി​നും​ ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇതിനിടെ ഭർത്താവ് റാം മോഹൻ വിടവാങ്ങി. പു​തി​യ​ ​എ​ൻ​ജി​നി​യ​ർ​മാ​രോ​ട് ​എ​ന്താ​ണ് ​പ​റ​യാ​നു​ള്ള​ത്?​ ​'​'​ഏ​റ്റ​വും​ ​പ്ര​ധാ​നം​ ​ഒ​റ്റ​ക്കാ​ര്യ​മാ​ണ്.​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങ​രു​ത്.​ ​കൊ​ടു​ക്കു​ക​യും​ ​അ​രു​ത്""!


(തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നി​യ​റിംഗ് ​കോ​ളേജ് പൂ​ർ​വ​ ​ വി​ദ്യാ​ർ​ഥി​നി​യും ഇ​ന്ത്യ​ൻ​ ​ബ​ഹി​രാ​കാ​ശ​ ​സം​ഘ​ട​ന​യി​ൽ​ ​എ​ൻജിനിയ​റുമായിരുന്നു ലേഖിക.)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANNTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY