SignIn
Kerala Kaumudi Online
Sunday, 04 October 2026 3.47 AM IST

ആ റോസാദലങ്ങൾ വാടില്ല

surya-krishnamoorhty

കൃ​ഷ്‌​ണ​മൂ​ർ​ത്തി​യി​ല്ലാ​ത്ത​ ​ഒ​രു​ ​സൂ​ര്യ​യെ​ ​കു​റി​ച്ച് ​എ​നി​ക്ക് ​ചി​ന്തി​ക്കാ​നെ​ ​ക​ഴി​യു​ന്നി​ല്ല.​ ​എ​ത്ര​ ​വ​ലി​യ​ ​ക​ലാ​കാ​ര​നാ​യി​രു​ന്നു.​ ​സം​ഘാ​ട​ക​നാ​യി​രു​ന്നു.​ ​മൂ​ർ​ത്തി​യു​ടെ​ ​വ​ലി​പ്പം​ ​കേ​ര​ളം​ ​ശ​രി​ക്കും​ ​മ​ന​സി​ലാ​ക്കി​യോ​യെ​ന്ന് ​എ​നി​ക്കു​റ​പ്പി​ല്ല.​ ​ജീ​വി​തം​ ​ക​ല​യ്‌​ക്കും​ ​സാ​ഹി​ത്യ​ത്തി​നു​മാ​യി​ ​നീ​ക്കി​വ​ച്ച​ ​വ്യ​ക്‌​തി​യാ​യി​രു​ന്നു​ ​മൂ​ർ​ത്തി.​ ​ഇ​നി​യും​ ​എ​ത്ര​യോ​ ​സ​മ​ർ​പ്പി​ത​ ​സേ​വ​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്ന് ​നാ​ടി​ന് ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.
ഞാ​നും​ ​മൂ​ർ​ത്തി​യു​മാ​യി​ ​ഒ​രു​ ​ഹൃ​ദ​യ​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​മു​മ്പൊ​രി​ക്ക​ൽ​ ​സൂ​ര്യ​ ​ഒ​രു​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​എ​ന്നെ​ ​ആ​ദ​രി​ച്ചു.​ ​സൂ​ര്യ​യു​ടെ​ ​വേ​ദി​യി​ൽ​ ​എ​ന്റെ​ ​വ​യ​സി​നു​ ​സ​മാ​ന​മാ​യ​ ​റോ​സാ​പു​ഷ്‌​പ​ങ്ങ​ൾ​ ​ഓ​രോ​ ​വി​ശി​ഷ്ട​ ​വ്യ​ക്തി​ക​ൾ​ ​എ​നി​ക്കു​ ​സ​മ്മാ​നി​ച്ചു.​ ​അ​ത്ര​യേ​റെ​ ​ആ​ത്‌​മാ​ർ​ത്ഥ​മാ​യി​ ​സ്‌​നേ​ഹ​പൂ​ർ​വം​ ​മൂ​ർ​ത്തി​ ​സം​ഘ​ടി​പ്പി​ച്ച​ ​ആ​ ​പ​രി​പാ​ടി​ ​ഞാ​ൻ​ ​മ​റ​ക്കി​ല്ല.​ ​ആ​ ​റോ​സാ​ദ​ല​ങ്ങ​ൾ​ ​എ​ന്റെ​ ​ഓ​ർ​മ്മ​യി​ൽ​ ​ഇ​ന്നും​ ​സൗ​ര​ഭ്യം​ ​പ​ക​ർ​ന്ന് ​നി​ൽ​ക്കു​ന്നു​ണ്ട്.
മ​ദ്രാ​സ് ​മ്യൂ​സി​ക് ​അ​ക്കാ​ഡ​മി​യു​ടെ​ ​വാ​ർ​ഷി​ക​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഞാ​ൻ​ ​പ​തി​വാ​യി​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​അ​ത് ​പി​ന്നീ​ട് ​സൂ​ര്യ​യു​ടെ​ ​വേ​ദി​യി​ലേ​ക്കാ​യി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സൂ​ര്യ​ ​ഫെ​സ്‌​റ്റി​വ​ലി​ലെ​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ൾ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​ഞാ​ൻ​ ​ആ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​വി​ടെ​ ​ക്യാ​മ്പ് ​ചെ​യ്യു​മാ​യി​രു​ന്നു.​ ​
എ​ന്നും​ ​കൃ​ത്യ​സ​മ​യ​ത്ത് ​പ്രോ​ഗ്രാം​ ​ആ​രം​ഭി​ച്ചി​രി​ക്കും.​ ​ആ​ ​സ​മ​യ​നി​ഷ്ഠ​ ​മൂ​ർ​ത്തി​ ​എ​ന്നും​ ​പാ​ലി​ച്ചു.​ ​വേ​ദി​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​തെ​ ​അ​ണി​യ​റ​യി​ലാ​യി​രു​ന്നു​ ​മൂ​ർ​ത്തി​യു​ടെ​ ​സാ​ന്നി​ദ്ധ്യം.​ ​പ​രി​പാ​ടി​ ​ആ​രം​ഭി​ക്കും​ ​മു​മ്പ് ​മ​നോ​ഹ​ര​മാ​യ​ ​ശ​ബ്‌​ദ​ത്തി​ൽ​ ​ആ​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​കേ​ൾ​ക്കാം.​ ​അ​തീ​വ​ ​ഹൃ​ദ്യ​മാ​യി​രു​ന്നു​ ​അ​ത്.
ക​ലാ​കാ​ര​ൻ​മാ​രെ​ ​ബ​ഹു​മാ​നി​ക്കു​ന്ന​തി​നും​ ​അ​വ​ർ​ക്കു​ ​വേ​ദി​യൊ​രു​ക്കു​ന്ന​തി​ലും​ ​ആ​ദ​രി​ക്കു​ന്ന​തി​ലും​ ​സ​ഹാ​യി​ക്കു​ന്ന​തി​ലു​മെ​ല്ലാം​ ​മൂ​ർ​ത്തി​ക്കു​ ​നൂ​റു​ ​മ​ന​സാ​യി​രു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്കു​ ​ഗു​രു​വ​ന്ദ​ന​വും​ ​കാ​ണി​ക്ക​യും​ ​സ​മ​ർ​പ്പി​ച്ചു.​ ​ശ​രി​ക്കും​ ​ക​ല​യ്‌​ക്കു​വേ​ണ്ടി​ ​ഉ​ഴി​ഞ്ഞു​വ​ച്ച​ ​ജീ​വി​തം.​ ​നാ​ട​ക​ങ്ങ​ളും​ ​ലൈ​റ്റ് ​ആ​ൻ​ഡ് ​സൗ​ണ്ട് ​ഷോ​ക​ളും​ ​ചെ​യ്‌​തു.
ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ൾ​ ​ആ​യ​പ്പോ​ഴാ​ണ് ​സൂ​ര്യ​ ​വേ​ദി​യി​ലേ​ക്കു​ള്ള​ ​എ​ന്റെ​ ​വ​ര​വ് ​കു​റ​ഞ്ഞ​ത്.​ ​പി​ന്നീ​ട് ​പോ​ത്താം​ക​ണ്ട​ത്ത് ​തു​രി​യം​ ​ഫെ​സ്‌​റ്റി​വ​ലി​ലേയ്ക്കാ​യി​ ​യാ​ത്ര.​ ​പ​ക്ഷെ​ ​മൂ​ർ​ത്തി​യു​മാ​യി​ട്ടു​ള്ള​ ​ബ​ന്ധം​ ​അ​തേ​ ​ഊ​ഷ്‌​മ​ള​ത​യി​ൽ​ ​തു​ട​ർ​ന്നു.​ ​മൂ​ർ​ത്തി​യി​ല്ലാ​തെ​ ​സൂ​ര്യ​ ​ഫെ​സ്റ്റി​വ​ൽ​ ​തു​ട​ങ്ങി​യെ​ന്നു​ ​കേ​ട്ടു.​ ​അ​ത് ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​ത്തേ​ണ്ട​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​അ​തി​ന്റെ​ ​സം​ഘാ​ട​ക​ർ​ക്കു​ ​മാ​ത്ര​മ​ല്ല.​ ​ക​ലാ​കേ​ര​ള​ത്തി​ന്റേ​തു​ ​കൂ​ടി​യാ​ണ്.​ ​പ്ര​ണാ​മം​ ​പ്രി​യ​ ​സോ​ദ​രാ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T PADHMABHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY