
ഡോക്ടർ സുഭാഷ് സോമന്റെ വേറിട്ട സംരംഭകയാത്ര.
പണ്ട് മഗധ രാജ്യത്ത് ധനഞ്ജയൻ എന്ന സമ്പന്നനായ വ്യാപാരി ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ബുദ്ധന്റെ പ്രഭാഷണം കേൾക്കാൻ ഇടയായി. മനുഷ്യന്റെ
കർമ്മങ്ങളെക്കുറിച്ചും കച്ചവടത്തിലെ ധാർമ്മികതയെക്കുറിച്ചുമായിരുന്നു ബുദ്ധൻ അന്ന് സംസാരിച്ചത്. പ്രഭാഷണം കഴിഞ്ഞ് ധനഞ്ജയൻ ബുദ്ധനടുത്ത് ചെന്ന് ചോദിച്ചു. '' എന്നെപ്പോലൊരു കച്ചവടക്കാരന് എങ്ങനെയാണ് ധർമ്മത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനാവുക. എന്റെ കച്ചവടം നശിക്കാതെ എനിക്ക് എങ്ങനെയാണ് സമൂഹത്തിന് നന്മ ചെയ്യാനാവുക.'' ബുദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ''നിങ്ങൾക്ക് കച്ചവടം നടത്തി സമൂഹത്തിന് നന്മ ചെയ്യാനാകും. കൂടുതൽ പേർക്ക് തൊഴിൽ നൽകുക. അവർക്ക് നല്ല കൂലി നൽകുക. അങ്ങനെ നിരവധി കുടുംബങ്ങൾക്ക് നന്നായി ജീവിക്കാനാകും. അങ്ങനെ കച്ചവടവും
ഒരു തപസാകും.'' ബുദ്ധന്റെ ഈ ഉപദേശം പോലെ ചിന്തിക്കുന്ന ഒരു ബിസിനസുകാരൻ കൊല്ലത്തുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയായ ഡോ. സുഭാഷ് സോമൻ.
പണ്ട് മഗധ രാജ്യത്ത് ധനഞ്ജയൻ എന്ന സമ്പന്നനായ വ്യാപാരി ഉണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും പട്ടുവസ്ത്രങ്ങളും വിറ്റിരുന്ന ധനഞ്ജയന്റെ നാട്ടിലേക്ക് ഗൗതമ ബുദ്ധനെത്തി. ബുദ്ധന്റെ പ്രഭാഷണം കേൾക്കാൻ ധനഞ്ജയനും പോയി.
മനുഷ്യന്റെ കർമ്മങ്ങളെക്കുറിച്ചും കച്ചവടത്തിലെ ധാർമ്മികതയെക്കുറിച്ചുമായിരുന്നു ബുദ്ധൻ അന്ന് സംസാരിച്ചത്. പ്രഭാഷണം കഴിഞ്ഞ് ധനഞ്ജയൻ ബുദ്ധനടുത്ത് ചെന്ന് ചോദിച്ചു. '' എന്നെപ്പോലൊരു കച്ചവടക്കാരന് എങ്ങനെയാണ് ധർമ്മത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനാവുക. എന്റെ കച്ചവടം നശിക്കാതെ എനിക്ക് എങ്ങനെയാണ് സമൂഹത്തിന് നന്മ ചെയ്യാനാവുക.
'' ബുദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങൾക്ക് കച്ചവടം നടത്തി സമൂഹത്തിന് നന്മ ചെയ്യാനാകും. കൂടുതൽ പേർക്ക് തൊഴിൽ നൽകുക. അവർക്ക് നല്ല കൂലി നൽകുക. അങ്ങനെ നിരവധി കുടുംബങ്ങൾക്ക് നന്നായി ജീവിക്കാനാകും. അങ്ങനെ കച്ചവടവും ഒരു തപസാകും.'' ബുദ്ധന്റെ ഈ ഉപദേശം പോലെ ചിന്തിക്കുന്ന ഒരു ബിസിനസുകാരൻ കൊല്ലത്തുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയായ ഡോ. സുഭാഷ് സോമൻ.
ഡോ. സുഭാഷ് സോമൻ പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ആലോചിക്കുന്നത് ഭാവിയിൽ കിട്ടുന്ന ലാഭത്തെക്കുറിച്ചല്ല. എത്ര പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ്. ആ ബിസിനസ് സമൂഹത്തിന് എങ്ങനെ ഗുണകരമാകുമെന്നാണ്. അങ്ങനെയാണ് രോഹിണി വില്ലേജ് എന്ന ഹോട്ടൽ സമുച്ചയം കൊല്ലം അഞ്ചലിൽ പടുത്തുയർത്തിയത്. വെഡിംഗ് ഡെസ്റ്റിനേഷന്റെയും കോൺഫറൻസുകളുടെയും കേന്ദ്രമാക്കി രോഹിണി വില്ലേജിനെ മാറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആളുകളെത്തുന്ന ഇടമാക്കി അഞ്ചലിനെ മാറ്റുകയാണ് ഡോ. സുഭാഷ് സോമന്റെ ലക്ഷ്യം.
ദുരെ സ്ഥലങ്ങളിൽ നിന്ന് രോഹിണി വില്ലേജിൽ എത്തുന്നവർ തൊട്ടടുത്തുള്ള സ്ഥലങ്ങളും സന്ദർശിക്കും. അവിടുത്തെ കച്ചവടക്കാർക്ക് അത് ഗുണം ചെയ്യും. രോഹിണി വില്ലേജിലെ ജീവനക്കാർക്ക് പുറമേ മറ്റ് സ്ഥാപനങ്ങളുടെ ഉടമകൾക്കും തൊഴിലാളികൾക്കും ഗുണമുണ്ടാകും.ഡോ. സുഭാഷ് സോമൻ ആദ്യഘട്ട ഒരുക്കങ്ങൾ തുടങ്ങിയ പുതിയ ബിസിനസ് സംരംഭവും നാടിന്റെ നന്മ ലക്ഷ്യമിട്ടുള്ളതാണ്. കഴിക്കുന്ന ഭക്ഷണം മനുഷ്യനെ രോഗിയാക്കുന്ന കാലമാണ്. ആരോഗ്യത്തെ ബാധിക്കുന്ന മരുന്നുകൾ തളിക്കാതെ കൃഷി ചെയ്യാൻ നാട്ടിൽ കാര്യമായി ഇടവുമില്ല. കാലാവസ്ഥ പ്രശ്നങ്ങളും കീടങ്ങളുടെ ആക്രമണവും രോഗബാധയും മറ്റൊരു പ്രശ്നം. ഇതിനെയൊക്കെ മറികടക്കാൻ, പരിമിതമായ സ്ഥലത്ത് പരാമവധി ഉത്പാദനം സൃഷ്ടിക്കാൻ കഴിയുന്ന ശാസ്ത്രീയമായ കൃഷി പദ്ധതിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്.
സന്യാസിയെപ്പോലെ സഞ്ചാരം
ഡോ. സുഭാഷ് സോമന്റെ ബിസിനസ് ചിന്തകളിൽ മനുഷ്യസ്നേഹം പടർന്നതിന് പിന്നിൽ ശ്രീകൃഷ്ണ ഭഗവാനും ഗുരുദേവനുമുണ്ട്. ഗുരുദേവനിൽ നിന്ന് ബുദ്ധനിലേക്കും ക്രിസ്തുവിലേക്കും നബിയിലേക്കുമുള്ള സഞ്ചാരമുണ്ട്. കുട്ടിക്കാലത്ത് കൊല്ലം ആശ്രാമത്തെ അമ്മയുടെ വീട്ടിൽ നിന്നാണ് സുഭാഷ് സോമൻ പഠിച്ചത്.
അവിടെ തൊട്ടടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രവും ഗുരുമന്ദിരവും ഉണ്ട്. രണ്ടിടത്ത് നിന്നും വൈകുന്നേരങ്ങളിൽ സന്ധ്യാനാമങ്ങളും പ്രാർത്ഥനകളും കേൾക്കും. അയൽവീട്ടിലെ കുട്ടികൾക്കൊപ്പം അവിടെ പോയി പ്രഭാഷണങ്ങൾ കേൾക്കുമായിരുന്നു. പ്രീഡിഗ്രി പാസായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധനാലയങ്ങളും ആത്മീയകേന്ദ്രങ്ങളും നിരന്തരം സഞ്ചരിച്ചു. കൂടുതൽ മുതിർന്നതോടെ വിദേശ രാജ്യങ്ങളിലേക്ക് സഞ്ചാരം തുടങ്ങി.
ഒരു സന്യാസിയെപ്പോലെ ശ്രീലങ്കയിലേക്കും ടിബറ്റിലേക്കും ചൈനയിലേക്കും പോയി. മതങ്ങളും അവിടുത്തെ സംസ്കാരങ്ങളും പഠിക്കുകയായിരുന്നു ലക്ഷ്യം. സത്യസായി ബാബയുടെ ദർശനത്തിൽ ആകൃഷ്ടനായി പുട്ടപർത്തിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ലോകമാകെ കാരുണ്യ പ്രവർത്തനങ്ങളും അദ്ധ്യാത്മിക പ്രവർത്തനങ്ങളും നടത്തുന്ന കൃഷ്ണ ഭക്തന്മാരുടെ സംഘടനയായ ഇസ്കോണിന്റെ ആജീവനാന്ത അംഗമാണ് ഡോ. സുഭാഷ് സോമൻ. അദ്ദേഹത്തിന് ഭക്തി അറിവ് നേടാനുള്ള മാർഗമാണ്. വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള പഠനം മനസിൽ നിറച്ച ധാർമ്മിക മൂല്യങ്ങളാണ് അദ്ദേഹത്തെ മനുഷ്യപക്ഷം ചേർന്നുനിൽക്കുന്ന ബിസിനസുകാരനാക്കിയത്. ജിജ്ഞാസയ്ക്ക് പിന്നാലെയുള്ള സഞ്ചാരമാണ് ഡോ. സുഭാഷ് സോമനെ പല തീരുമാനങ്ങളിലേക്കും എത്തിച്ചത്. ലോകമറിയാനുള്ള സഞ്ചാരമായിരുന്നു. ആ യാത്രയിൽ പുതിയ ബിസിനസ് സംരംഭങ്ങൾ അടക്കം പലതും സംഭവിച്ചു.
ചെറുപ്രായത്തിലെ ബിസിനസ്
ചെറിയ പ്രായം മുതലേ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമായിരുന്നു ഡോ. സുഭാഷ് സോമന്. വിദ്യാഭ്യാസം കഴിഞ്ഞയുടൻ തന്നെ കൺസൾട്രക്ഷൻ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ആരംഭിച്ചു. ദുബായ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബിസിനസ് നടത്തി. മെട്രിക്സ് എന്ന പേരിൽ സ്വന്തമായി ലക്ഷ്വറി ബ്രാൻഡ് രൂപപ്പെടുത്തി. ചൈനയിലായിരുന്നു ഫാക്ടറി.
അവിടെ നിന്ന് ഇന്ത്യയ്ക്ക് പുറമേ മറ്റ് പല രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ കയറ്റിയയച്ചു. അതിന് പിന്നാലെ മറ്റ് പല ബിസിനസുകളിലേക്ക് തിരിഞ്ഞു.
കെട്ടിട നിർമ്മാണ രംഗത്തെ പല വമ്പൻ ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ കേരളത്തിൽ ആദ്യം എത്തിച്ചത് ഡോ. സുഭാഷ് സോമൻ നേതൃത്വം നൽകുന്ന കമ്പനിയാണ്. കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രൊഡക്ഷൻ യൂണിറ്റുകൾ കുറവാണ്. സെയിൽസ് മാത്രമേയുള്ളു. അതുകൊണ്ട് കൺസ്ട്രക്ഷൻ രംഗത്തേക്ക് കടക്കാനുള്ള ആലോചനയുണ്ട്.
ബിസിനസ് പാരമ്പര്യം
ഡോ. സുഭാഷ് സോമന്റെ മുത്തച്ഛൻ പള്ളിക്കൽ ഗോപാലൻ വൈദ്യൻ കൊട്ടാരക്കര മാർക്കറ്റ് ഉണ്ടായ കാലം മുതൽ കച്ചവടക്കാരനാണ്. അദ്ദേഹത്തിന്റെ അച്ഛനും ആയുർവേദ വൈദ്യനായിരുന്നു. അച്ഛൻ സോമൻ മറ്റ് വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അമ്മയുടെ അച്ഛൻ കുഞ്ഞുപിള്ളയ്ക്ക് ഹോട്ടൽ വ്യവസായമായിരുന്നു. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്കൂളിലായിരുന്നു സുഭാഷ് സോമന്റെ സ്കൂൾ വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രീഡിഗ്രിയും മഡ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ മാനേജമെന്റിൽ മാസ്റ്റേഴ്സ് ബിരുദവുമെടുത്തു. തുടർന്ന് ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് ലഭിച്ചു. ഇന്റർ നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർ പദവിയും ലഭിച്ചു. വത്സലയാണ് അമ്മ. എൻജിനിയറായ ഭാര്യ അഷ്വിക ടെക്സ്റ്റൈൽ രംഗത്താണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സ്വാതിക, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആരാധിക എന്നിവർ മക്കളാണ്. പ്രമുഖ അഭിഭാഷകനായ സഹോദരൻ സുജിത്ത് സോമനും ബിസിനസ് രംഗത്ത് സജീവമാണ്.
സംഘാടകൻ
നിരവധി സംഘടനകളിലും ഡോ. സുഭാഷ് സോമൻ സജീവമായി പ്രവർത്തിക്കുന്നു. പലതിന്റെയും അമരക്കാരനാണ്. ഫെഡറേഷൻ ഒഫ് ഹോട്ടൽ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ്. സംഘടനയുടെ നേതൃത്വത്തിൽ കൊല്ലം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിന്റെ (ഐ.എച്ച്.എം) ചെയർമാനാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഐ.എച്ച്.എമ്മിൽ ഫീസില്ലാതെ നൈപുണ്യ പരിശീലനം നൽകുന്നു. ഡോ. സുഭാഷ് സോമൻ സെക്രട്ടറിയായ ശേഷമാണ് കൊല്ലത്ത് ഐ.എച്ച്.എം ആരംഭിച്ചത്. അവിടുത്തെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഹോട്ടലുകളിൽ തൊഴിൽ പരിശീലനവും സ്റ്റൈപ്പെന്റും നൽകുന്നു. ഫെഡറേഷൻ ഒഫ് ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്.
ക്രിക്കറ്റിനോട് അഭിനിവേശം
യാത്രയും പഠനവും കഴിഞ്ഞാൽ ഡോ. സുഭാഷ് സോമന് ക്രിക്കറ്റിനോടാണ് അഭിനിവേശം. നേരത്തെ ബംഗളൂരു ക്രിക്കറ്റ് ക്ലബിന് വേണ്ടി നിരവധി ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. പഠനകാലത്ത് മാഞ്ചസ്റ്റർ ക്രിക്കറ്റ് ക്ലബിന് വേണ്ടി ഇംഗ്ലീഷ് പിച്ചിലും കളിച്ചിട്ടുണ്ട്. സി.വി.എൻ കളരിയിൽ ഗോവിന്ദ ഗുരുക്കളുടെ ശിഷ്യത്വം സ്വീകരിച്ച് കളരി അഭ്യസിച്ചിട്ടുണ്ട്. ക്രിക്കറ്റും കളരിയുമാണ് ഡോ. സുഭാഷ് സോമന്റെ ജീവിതയാത്രയിൽ ചിട്ടവട്ടങ്ങൾ സൃഷ്ടിച്ചത്. ക്രിക്കറ്റ് കളിയിലൂടെ ലഭിച്ച ടീം സ്പിരിറ്റിന്റെ പാഠങ്ങൾ അദ്ദേഹത്തിന് ബിസിനസിൽ ഏറെ പ്രയോജനപ്പെട്ടു.
നെഞ്ചുതകർത്ത് കടന്നുപോയ അനുജൻ
അനുജൻ സൂരജ് സോമന്റെ മരണം ഡോ. സുഭാഷ് സോമന്റെ ജീവിതത്തിലെ വലിയ നഷ്ടവും വേദനയുമാണ്. ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്ന സൂരജ് വാഹനാപകടത്തിലാണ് മരണമടഞ്ഞത്. സമയത്ത് ചികിത്സ ലഭിച്ചിരുന്നില്ല. അതുകൊണ്ട് സൂരജിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സൂരജ് അയുർവേദ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് സി.പി.ആർ, അപകടഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങിയവയിൽ സ്കൂളുകൾ, റെസിഡന്റ്സ് അസോസിയേഷൻ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. സൂരജ് ആയുർവേദ റിസർച്ച് ഫൗണ്ടേഷൻ കാൻസർ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജീവിത ശൈലിയിലെ മാറ്റം എങ്ങനെ ആരോഗ്യത്തെ ബാധിക്കാതെ പ്രതിരോധിക്കാമെന്നത് സംബന്ധിച്ചും ഗവേഷണം നടത്തുന്നു.
ഹെൽത്ത് ടൂറിസവുമായി സൂരജ് ആയുർവേദ ഹോസ്പിറ്റൽ
ഡോ. സുഭാഷ് സോമൻ കൊട്ടാരക്കര നഗരത്തിൽ പടുത്തുയർത്തിയ സൂരജ് മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ ഹെൽത്ത് ടൂറിസം രംഗത്ത് ആഗോളതലത്തിൽ നിർണായക ചുവടുവയ്പ് നടത്താനുള്ള ശ്രമത്തിലാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കൊട്ടാരക്കരയിൽ വികസിപ്പിച്ച മീൻപിടിപ്പാറ ടൂറിസം പദ്ധതി കൂടുതൽ മെച്ചപ്പെടുന്നതോടെ സൂരജ് മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ കൂടുതൽ ശ്രദ്ധ നേടും. ആയുർവേദത്തിലെ പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഖജനാവിനും ഗുണമുണ്ടാകുന്ന തരത്തിൽ വിദേശ സഞ്ചാരികളടക്കം മെഡിക്കൽ ടൂറിസത്തിന് എത്തുന്ന കേന്ദ്രമാക്കി വളർത്തുകയാണ് ഡോ. സുഭാഷ് സോമന്റെ ലക്ഷ്യം.
ഭൂമിയിലെ സ്വർഗം പോലെ രോഹിണി വില്ലേജ്
സ്വർഗമെന്ന് തോന്നിപ്പിക്കുന്നതാണ് അഞ്ചലിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രോഹിണി വില്ലേജ്. കേരളത്തിന്റെ ടൂറിസം മാപ്പിൽ ഇടപിടിക്കുന്ന തരത്തിൽ ആഢംബര സൗകര്യങ്ങളാണ് ഡോ. സുഭാഷ് സോമന്റെ അഞ്ചൽ രോഹിണി വില്ലേജിലുള്ളത്. പ്രകൃതി രമണീയമായ ശാന്തമായ സ്ഥലമാണ്.
ബാങ്ക്വറ്റ് ഹാൾ, കോൺഫറൻസ് ഹാൾ, പാർട്ടി തുടങ്ങിയ സൗകര്യങ്ങളുണ്ട്. രാജ്യത്തും വിദേശത്തുമുള്ളവർക്കും അവരുടെ സംസ്കാരത്തിനനുസരിച്ച് അചാര പ്രകാരം വിവാഹം ചടങ്ങ് ഇവിടെ നടത്താം. മികച്ച ഗതാഗത സൗകര്യമുണ്ട്.
അവിടെ നിന്ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ പോകാം. ഡെസ്റ്റിനേഷൻ വെഡിംഗിന് പുറമേ കോർപ്പറേറ്റ് ബിസിനസ് കോൺഫറൻസുകൾക്കുള്ള സൗകര്യവുമുണ്ട്. ലോകമെമ്പാടുമുള്ള വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റാണ് രോഹിണി വില്ലേജിന്റെ മറ്റൊരു സവിശേഷത. പരിചയ സമ്പന്നരായ പാചക വിദഗ്ദ്ധരുടെ വലിയ സംഘം ഇവിടെയുണ്ട്. അത്യാധുനിക സൗകര്യങ്ങൾ സഹിതം ലോകനിലവാരത്തിലുള്ളതാണ് ഇവിടുത്തെ മുറികൾ. അയുർവേദ വെൽനെസ് പ്രോജക്ടും വൈകാതെ കൂട്ടിച്ചേർക്കും. കേരളത്തിന്റെ ഭാവി ടൂറിസത്തിലാണെന്ന് ഡോ. സുഭാഷ് വിശ്വസിക്കുന്നു. സ്വകാര്യ സംരംഭകർക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകിയാൽ കൂടുതൽ സംരംഭകരെത്തും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി മുൻനിറുത്തിയുള്ള ഡോ. സുഭാഷ് സോമന്റെ ഉദ്യമമാണ് രോഹിണി വില്ലേജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |