SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.38 AM IST

ലാൻഡ് ഫോണുകൾ ഓണാക്കണം!

1

നമ്മുടെ മിക്ക സർക്കാർ ഓഫിസുകളിലെയും ലാൻഡ് ലൈൻ ഫോണുകൾ നിശ്ചലമായിട്ട് കാലം കുറെയായി. വാടക അടയ്ക്കാത്തത് കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും മിക്കയിടത്തും ഇങ്ങനെയൊരു ഫോൺ തന്നെ ഇല്ല. ഉള്ളവ പ്രവർത്തിക്കാത്തത് മൂലവും വലിയ പ്രയാസം നേരിടുന്നു. ചുരുക്കം ചില ഓഫീസുകളിൽ ഔദ്യോഗിക മൊബൈൽ ഫോൺ ഉണ്ടെങ്കിലും പൊതുജനത്തിന് നമ്പർ അറിയാനുള്ള സംവിധാനമില്ല. ഇപ്പോൾ സെക്രട്ടേറിയറ്റിൽ മാത്രമാണ് ലാൻഡ് ഫോണിലൂടെ ബന്ധപ്പെടാൻ കഴിയുന്നത്. ഇതിനൊരു പരിഹാരം കാണണം.

-ജോസ് കെ. തോമസ് തറയിൽ,

കുളനട പത്തനംതിട്ട.

കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച, 'സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി കോഴിക്കോട്' എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് വായിച്ചത്. ഒക്ടോബർ 25ന് ആരംഭിക്കുന്ന കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് പൂർണ്ണസജ്ജമായിക്കഴിഞ്ഞു എന്നറിയുന്നത് ജില്ലയിലെ കായികപ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. വിവിധ ജില്ലകളിൽ നിന്നായി എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷിതത്വവും യാത്രാ-ഭക്ഷണ സൗകര്യങ്ങളും യാതൊരുവിധ പരാതികൾക്കും ഇടനൽകാത്ത വിധം കുറ്റമറ്റതാണെന്ന് അധികൃതർ ഉറപ്പുവരുത്തണം.

-ഫാത്തിമത്തു സുലാഫ,​

മാടായിപ്പാറ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION