
ലഹരിയുടെ വേരറുക്കാനുള്ള ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നേറുകയാണ്. കുറച്ചുനാളുകൾക്കു മുൻപു വരെ ചിലയിടങ്ങളിലെങ്കിലും പരസ്പരം തല്ലും ബഹളവും നടന്നിരുന്നെങ്കിൽ അതെല്ലാം കുറെയേറെ ശമിച്ചു വരുന്ന കാഴ്ചകളാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കുട്ടികളെ സ്കൂളിൽ അയയ്ക്കുന്ന മാതാപിതാക്കൾക്കും ഇപ്പോൾ വീടുകളിൽ കുറച്ചെ ങ്കിലും ആശങ്കയില്ലാതെ മനഃസമാധാനത്തോടെ ഇരിക്കാൻ സാധിക്കുന്നു. ഓപ്പറേഷൻ തൂഫാന്റെ സ്ഥിരം സംവിധാനം ജില്ലകൾ തോറും വരാൻ പോകുന്നു. അതുകൂടി ശക്തമാകുന്നതോടെ സമാധാനത്തിന്റെയും ശാന്തതയുടെയും ദൈവത്തിന്റെ സ്വന്തം പഴയ മലയാളനാടു തിരിച്ചു വരുമെന്നു പ്രതീക്ഷിക്കാം.
-എം. പ്രഭാകരൻ നായർ,
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്,
പൊലീസ് പെൻഷനേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |