SignIn
Kerala Kaumudi Online
Friday, 02 October 2026 1.45 PM IST

സർപ്പസാന്നിദ്ധ്യമോ ദോഷമോ ഉണ്ടെങ്കിൽ വീട്ടിൽകാണുന്ന പ്രധാന ലക്ഷണം, പ്രതിവിധിയായി ഈ ക്ഷേത്രങ്ങളിൽ പൂജ ചെയ്യണം

snake
പ്രതീകാത്മക ചിത്രം

സർപ്പാരാധന കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപേ പതിവുണ്ടായിരുന്ന കാര്യമാണ്. ഹിന്ദു ബൗദ്ധ പാരമ്പര്യങ്ങളിൽ സർപ്പത്തിനെ പ്രീതിപ്പെടുത്തുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഇരു മതങ്ങളിലും പല ദേവതകളും സർപ്പവുമായി ചേർന്നുള്ള ചിത്രങ്ങളും നാം കണ്ടിട്ടുണ്ട്. പുരാണപ്രകാരം പണ്ട് കേരളം നാഗങ്ങളുടെ ഭൂമിയായിരുന്നുവെന്നാണ്. ഇത് മാറാൻ പരശുരാമനാണ് പ്രതിവിധികൾ ചെയ്‌തതെന്നാണ് കഥ.

സർപ്പസാന്നിദ്ധ്യമുള്ള ഭൂമിയിൽ അവരെ പ്രീതിപ്പെടുത്താതെയാകാം പലപ്പോഴും വീടുകൾ നിർമ്മിച്ചിട്ടുണ്ടാകുക. സർപ്പദേവതാ പ്രീതിക്കായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ഇവിടെ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ വന്നേക്കാമെന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു. ഇത്തരം പ്രശ്‌നമുണ്ടായാൽ പ്രതിവിധിയായി പ്രധാന സർപ്പാരാധനാ ക്ഷേത്രങ്ങളിൽ ദർശനം അഭികാമ്യമാണ്.

സർപ്പദോഷമുള്ള വീടുകളിൽ കാണാവുന്ന പ്രധാന ലക്ഷണം മൺപുറ്റുകളാണ്. വീടുകളിൽ ചുമരുകളോട് ചേർന്നും മറ്റും തുടർച്ചയായി മൺപുറ്റുകൾ കാണുന്നെങ്കിൽ സർപ്പസാന്നിദ്ധ്യമാണെന്നാണ് ആചാര്യന്മാർ സൂചിപ്പിക്കുന്നത്. രണ്ടാമത് കാര്യംവീട്ടിലുള്ളവർക്ക് സന്താനഭാഗ്യത്തിനുള്ള തടസമാണ്. നിരന്തരം ഗർഭഛിദ്രമോ സന്താനതടസമോ വന്നാൽ സർപ്പദോഷമാകാം.

തുടർച്ചയായി പലതരം അസുഖങ്ങൾ വരുന്നത് സർപദോഷമാകാം. പ്രത്യേകിച്ച് പുരുഷന്മാരിൽ ത്വക്ക് രോഗമുണ്ടാകുന്നത് ഇതിന്റെ സൂചനയാകാം. ഇതോടൊപ്പം സ്വപ്‌നത്തിൽ ഭയപ്പെടുത്തുന്ന തരത്തിൽ സർപ്പസാന്നിദ്ധ്യമുണ്ടായാലും അത് സർപ്പദോഷം ആകാമെന്നാണ് ആചാര്യന്മാർ പറയുന്നത്.

സർപ്പാരാധനയുള്ള ക്ഷേത്രങ്ങളിൽ സർപ്പദോഷമുള്ളവർ ദർശനം നടത്തുകയും പ്രത്യേകം വഴിപാട് നടത്തുകയും ചെയ്യുകയാണ് ഇതിന് പ്രതിവിധി. കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും പ്രത്യേക ആരാധനകളുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രം,​ കായംകുളത്തിനടുത്തുള്ള വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രം,​ വാസുകിയുടെയും നാഗയക്ഷിയുടെയും സാന്നിദ്ധ്യമുള്ള പാമ്പുമേക്കാട് മന എന്നിവിടങ്ങളിലെവിടെയെങ്കിലും ദർശനം നടത്തി മതിയായ വഴിപാടുകൾ കഴിക്കുന്നത് അഭികാമ്യമാണ്.

English Summary

Acharyas suggest that homes may sometimes be built on land believed to be associated with serpent deities without performing the customary rituals to appease them. According to traditional beliefs, residents who do not carry out the prescribed rituals for serpent deity worship may face difficulties.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKES, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL