SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.55 PM IST

സ്വർണവും പണവുമല്ല: ഈ ക്ഷേത്രത്തിൽ ഭക്തർ ദേവിക്ക് സമർപ്പിക്കുന്നത് ചെരുപ്പും കണ്ണടയും

devi-ma-temple
ദേവി മാ ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഭക്തർ ചെരുപ്പുകൾ പുറത്തിടാറാണ് പതിവ്. എന്നാൽ ഏതെങ്കിലും ക്ഷേത്രത്തിൽ ചെരുപ്പ് ദേവിക്കായി സമർപ്പിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ ഇന്ത്യയിൽ അങ്ങനെയാെരു ക്ഷേത്രമുണ്ട്. സ്വര്‍ണം, പണം എന്നിവയ്ക്ക് പകരം ചെരുപ്പും കണ്ണടയുമാണ് ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തർ ദേവിക്ക് സമർപ്പിക്കുന്നത്.

പറഞ്ഞുവരുന്നത് ഭോപ്പാലില്‍ സിദ്ധിദാത്രി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ മുകളിലെ 'ദേവി മാ ക്ഷേത്ര'ത്തെ കുറിച്ചാണ്. 'ജിജാബായ് മാതാ മന്ദിർ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഭക്തര്‍ ഇതിനെ 'പഹാഡി വാലി മാതാ മന്ദിർ' എന്നും വിളിക്കാറുണ്ട്.

സിദ്ധിദാത്രി ദേവിയെ മകളായി ആരാധിക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. അതിനാൽ ഒരു മകൾക്ക് നൽകുന്ന എല്ലാ സ്നേഹവും പരിചരണവും ഭക്തർ ക്ഷേത്രത്തിലെ ദേവിക്കും നൽകുന്നു. പുതിയ ചെരിപ്പുകള്‍ ഭക്തിപൂര്‍വം സമര്‍പ്പിക്കുന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. എന്തിന് വിദേശത്തുള്ള ഭക്തർ വരെ ദേവിക്കായി വിലകൂടിയ പുതിയ ചെരുപ്പുകൾ വാങ്ങി അയച്ചുനൽകാറുണ്ട്.


ചെരുപ്പുകൾക്ക് പുറമെ, കണ്ണട, വാച്ചുകൾ, കുടകൾ എന്നിവയും ദേവിക്ക് സമർപ്പിക്കാറുണ്ട്. കോലാർ റോഡിലെ ബഞ്ചാരി പ്രദേശത്ത് കുന്നിൻ മുകളിലേക്ക് ഏകദേശം 125 പടികൾ കയറിയാൽ മാത്രമേ ക്ഷേത്രത്തിലെത്താന്‍ കഴിയൂ. നവരാത്രി കാലത്താണ് ഇവിടെ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്നത്.

English Summary

A unique Devi Ma temple in Banjari, Bhopal, reveres Siddhidatri Devi as a daughter. Devotees affectionately offer new slippers, spectacles, watches, and umbrellas to the deity. This distinctive practice, attracting even international devotees, makes the hilltop shrine noteworthy, especially during Navratri.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, DEVOTEES, FOOTWEAR, DEVI MA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL