
ഗുരുവായൂർ: ഗുരുവായൂരിൽ അപ്പാർട്ട്‌മെന്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.690 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ ഗുരുവായൂർ ടെമ്പിൾ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഗുരുവായൂർ നെന്മിനി ഊട്ടുമഠത്തിൽ ഷൈജു റോഷൻ (46), താമരയൂർ കുച്ചേരി നിതീഷ് (33) എന്നിവരാണ് പിടിയിലായത്. മമ്മിയൂരിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ 10-ാം നിലയിലെ മുറിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട്, ഇൻസ്‌പെക്ടർ കെ.ജി.ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽകുമാർ, ഹരിഹരൻ, സീനിയർ സി.പി.ഒ സാജൻ, സി.പി.ഒമാരായ ഇന്ദുലേഖ, അരുണ, റമീസ്, സുഭാഷ്, ഡാൻസാഫ് ടീം സി.പി.ഒമാരായ ആഷിഷ് , നിപു, ശരത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |