SignIn
Kerala Kaumudi Online
Wednesday, 07 October 2026 11.35 AM IST

അന്യപുരുഷനൊപ്പം താമസിച്ചതിന് ശുദ്ധീകരണം: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഭർത്താവും കുടുംബവും

gang-rape
പ്രതീകാത്മക ചിത്രം

ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഭർത്താവും കുടുംബവും. യുവതി മറ്റൊരാളുമായി ബന്ധം പുലർത്തിയെന്നാരോപിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തുന്നതിന്റെ പേരിലായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് അറസ്റ്റുചെയ്തു. യുവതിയെ കെട്ടിയിട്ട് മർദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഭർത്താവിനെ ഉപേക്ഷിച്ചുപോയ യുവതി മറ്റൊരു യുവാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ വിവരമറിഞ്ഞ ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ താമസിച്ചിരുന്ന വീട്ടിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടും ചങ്ങലയ്ക്കിട്ടും തടവിലാക്കിയതായി പൊലീസ് പറഞ്ഞു. ഇവരുടെ ക്രൂരത സഹിക്കാൻ വയ്യാതെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ അവരെ പിന്തുടർന്ന് പിടികൂടി കയറുപയോഗിച്ച് മരത്തിൽ കെട്ടിയിടുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

മറ്റൊരു യുവാവിനൊപ്പം താമസിച്ചതിന്റെ പേരിൽ ശുദ്ധീകരണ ചടങ്ങ് നടത്തുകയാണെന്ന് വരുത്തിത്തീർത്താണ് പ്രതികൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവും സംഘത്തിലുണ്ടായിരുന്നു. പ്രതികൾ പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്.

English Summary

A woman in Surendranagar, Gujarat, was wrongfully confined and gang-raped by her husband and his family under the guise of a religious purification ritual. The incident was exposed after videos of the assault circulated on social media, leading police to arrest nine individuals, including two women. You can read more about this incident in regional news reports.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANGRAPED, WOMAN GANG RAPED, GUJARAT, PURIFICATION GUISE, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY