SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.49 PM IST

പറന്നുവീശി ഓപ്പറേഷൻ തൂഫാൻ, ഇന്ന് മാത്രം പിടിയിലായത് 69പേർ, ആകെ അറസ്റ്റിലായവർ 11,688 ആയി

oparation-toofan
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 67 കേസുകളിലായി 69 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10841 ആയി. ഇതുവരെ 23835.790 ഗ്രാം എം.ഡി.എം.എയും 1456.311 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 12 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 6 കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 48 കേസുകളും കോട്പ പ്രകാരം 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 20.520 ഗ്രാം എം.ഡി.എം.എയും 15.768 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 28 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9830 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 770 ഉം ആണ്. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6866 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

English Summary

Kerala Police's Operation Thoofan has led to 11,688 arrests and 10,841 registered cases statewide. Over 23 kg of MDMA and more than 1,456 kg of cannabis have been seized during the anti-drug campaign. Police also conducted 9,830 awareness classes and 770 counseling sessions to combat drug abuse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPARATION TOOFAN, ARRESTED, INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY