SignIn
Kerala Kaumudi Online
Thursday, 17 September 2026 9.57 PM IST

നിറത്തെ കുറിച്ച് നിരന്തരം അധിക്ഷേപം, ഭ‌ർത്താവിനെ കൊലപ്പെടുത്തി യുവതി, ജനനേന്ദ്രിയവും മുറിച്ച് മാറ്റി

axed-to-death

ദുർഗ്: നിറം കുറഞ്ഞതിന്റെ പേരിൽ നിരന്തരം കളിയാക്കിയിരുന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ദു‌ർഗിൽ നടന്ന സംഭവത്തിൽ അനന്ത് സോന്വാനി (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയായ സംഗീത സോന്വാനിയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

നിറം കുറഞ്ഞതിന്റെയും സൗന്ദര്യക്കുറവും ആരോപിച്ച് മരണപ്പെട്ട അനന്ത് സോന്വാനി ഭാര്യയെ നിരന്തരം കളിയാക്കുമായിരുന്നെന്നും ഇതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കിടൽ പതിവായിരുന്നെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാക്കി. ഞായറാഴ്ച രാത്രിയിലും ഇരുവരും തമ്മിൽ ഇതേ വിഷയത്തിൽ തർക്കമുണ്ടായി. തർക്കം പരിധി വിട്ടതോടെ സംഗീത കോടാലി കൊണ്ട് ഭർത്താവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. തൽക്ഷണം മരിച്ച ഭർത്താവിന്റെ ജനനേന്ദ്രിയവും യുവതി മുറിച്ച് മാറ്റി.

അനന്ത് സോന്വാനിയുടെ രണ്ടാം ഭാര്യയായ യുവതി ഭർത്താവിനെ കൊന്നത് ആരാണ് എന്നതിൽ കൃത്യതയില്ലെന്നും മറ്റാരോ വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൃത്യം നടത്തിയത് എന്നുമാണ് പ്രദേശവാസികളോട് പറഞ്ഞത്. തുടർന്ന് സംശയത്തിന്റെ നിഴലിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കൊലപാതക കുറ്റമേറ്റത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDERED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY