SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.33 AM IST

കുരുമുളക് സ്‌പ്രേ ചെയ്ത് രണ്ടുപവൻ മാല കവർന്നു

aa

വിഴിഞ്ഞം: വാട്ടർ അതോറിട്ടി പമ്പ് ഓപ്പറേറ്ററുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്‌ത് മർദ്ദിച്ച ശേഷം സ്വർണമാല പൊട്ടിച്ചെടുത്തു. കടവിൻമൂല പമ്പ് ഹൗസിലെ ഓപ്പറേറ്റർ പാറശാല സ്വദേശി ഹരിഹരസുതന്റെ(54) രണ്ടുപവൻ മാലയാണ് നഷ്ടമായത്.

ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ 1.10നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പമ്പ് ഓൺ ചെയ്തശേഷം കസേരയിൽ ഇരിക്കുന്നതിനിടെ ഹെൽമറ്റും ജായ്ക്കറ്റും ധരിച്ചെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുഖത്തേയ്‌ക്ക് കുരുമുളക് പൊടി സ്‌പ്രേ ചെയ്‌തെന്ന് ഹരിഹര സുതൻ പറഞ്ഞു. മറ്റ് രണ്ടുപേർ സംഘം കൈകൾ ഇരുവശത്തുനിന്ന് പിടിച്ചുവച്ച ശേഷം മാലയുമായി രക്ഷപ്പെടുകയായിരുന്നു.

കണ്ണിനും ഇടതു കൈയ്ക്കും പരിക്കേറ്റ ഹരിഹരസുതൻ ആശുപത്രിയിൽ ചികിത്സ തേടി. ദൂരെ പാർക്കുചെയ്തിരുന്ന ബൈക്കിൽ കയറി ഗവ.ആയുർവേദ ആശുപത്രി റോഡിലൂടെയാണ് സംഘം രക്ഷപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടി. തിരുവല്ലം പൊലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സി.ഐ വി.എം.ശ്രീകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY