SignIn
Kerala Kaumudi Online
Monday, 29 June 2026 5.45 PM IST

മൂന്നര വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ്; 65കാരന് വധശിക്ഷ, വിധി ചരിത്രവേഗത്തിൽ

bhimrao
ഭീംറാവു പ്രഭാകർ കാംബ്ലി

മുംബയ്: പൂനെ നസ്രാപൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 65കാരനായ പ്രതി ഭീംറാവു പ്രഭാകർ കാംബ്ലിയെ പ്രത്യേക കോടതി ജഡ്‌ജി എസ് ആർ സലൂംഗെയാണ് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ഈ മാസം 25ന് കോടതി കണ്ടെത്തിയിരുന്നു.

മഹാരാഷ്‌ട്രയുടെ ചരിത്രത്തിൽ അതിവേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസുകളിലൊന്നാണിത്. 2026 മേയ് ഒന്നാം തീയതിയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്. ഇൻസ്‌പെക്‌ടർ വിജയ്‌മാലാ പവാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടി. 15 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തിൽ 55 സാക്ഷിമൊഴികളും ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വൈദ്യപരിശോധനാ ഫലങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടുന്നുണ്ട്.

മേയ് 21ന് പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. തുടർന്ന് 36 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ജൂൺ 25ന് കോടതി കേസിൽ വിധി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ശിക്ഷ വിധിക്കുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CHILD MURDER, CRIME NEWS, DEATH SENTENSE, VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY