SignIn
Kerala Kaumudi Online
Monday, 07 September 2026 11.52 PM IST

ഭാര്യയോടുള്ള സംശയം തർക്കത്തിൽ കലാശിച്ചു; ഉറങ്ങിക്കിടന്ന അമ്മായിഅച്ഛനെ വെട്ടിക്കൊലപ്പെടുത്തി മരുമകൻ

crime
പ്രതീകാത്മക ചിത്രം

ദമോ (മദ്ധ്യപ്രദേശ്): ഭാര്യയോടുള്ള സംശയത്തെ തുടർന്നുണ്ടായ തർക്കത്തിൽ അമ്മായിഅച്ഛനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി മരുമകൻ. മദ്ധ്യപ്രദേശിലെ ദമോ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ദമോ സ്വദേശിയായ രമേഷ് റൈക്വർ (65) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഭാര്യയുടെ സഹോദരിക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ മകൾക്കും പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി ഇവരെ ബതിയാഗഢ് ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഭാര്യ രശ്മിയുടെ സ്വഭാവത്തെക്കുറിച്ച് പ്രതിയായ രാംപ്രസാദ് റൈക്വറിന് സംശയമുണ്ടായിരുന്നതായും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

വീട്ടുകാരുമായി വീണ്ടും തർക്കമുണ്ടായതിനെ തുടർന്ന് രാംപ്രസാദ് ഭാര്യവീട്ടിൽ എത്തിയിരുന്നു. പുലർച്ചെ രമേഷ് ഉറങ്ങിക്കിടക്കുന്നതിനിടെ കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ശബ്ദം കേട്ട് രമേഷിന്റെ മൂത്ത മകൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതി ഇവരെയും ആക്രമിക്കുകയായിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് രാംപ്രസാദും രശ്മിയും ജോലിക്കായി മുംബയിലെത്തിയിരുന്നു. അവിടെവച്ചും ഭാര്യയക്ക് അവിഹിത ബന്ധമുണ്ടെന്ന് രാംപ്രസാദ് സംശയം പ്രകടിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. തർക്കം രൂക്ഷമായതോടെ രശ്മി ബമോരി ഗ്രാമത്തിലെ ഭർതൃവീട്ടിലേക്ക് പോയെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം രണ്ടോ മൂന്നോ ദിവസം മുമ്പ് പിപ്രൗധയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ രാംപ്രസാദും ഇവിടെയെത്തി.

ഇന്നലെ മദ്യലഹരിയിൽ രാംപ്രസാദ് ഭാര്യവീട്ടുകാരുമായി വഴക്കിട്ടിരുന്നതായും തുടർന്ന് വീട്ടിൽനിന്ന് പോയതായും ബന്ധുക്കൾ പറഞ്ഞു. പിന്നീട് പുലർച്ചെ നാലോടെ തിരിച്ചെത്തി ഉറങ്ങിക്കിടന്ന ഭാര്യാപിതാവിനെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ മൊഴി.

English Summary

A man in Madhya Pradesh's Damoh district fatally hacked his 65-year-old father-in-law with an axe early Monday. The attack, stemming from the son-in-law's suspicion about his wife's character, also left the wife's sister injured. The perpetrator, Ramprasad Raikwar, is currently at large, and police have launched a search operation to apprehend him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, MADYAPRADESH, CASEDAIRY, MURDERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY