SignIn
Kerala Kaumudi Online
Sunday, 23 August 2026 6.31 AM IST

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി, സംഭവം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ

READ ENGLISH VERSION
hospital

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിയായ മഹേന്ദ്രൻ അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥനാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

കഴിഞ്ഞ ഒരു മാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. സാധാരണയായി ആരോഗ്യപ്രവർത്തകയായിരുന്നു പെൺകുട്ടിക്ക് ഫിസിയോതെറാപ്പി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച എത്തിയപ്പോൾ പെൺകുട്ടിക്ക് ഫിസിയോതെറാപ്പി ചെയ്തത് മഹേന്ദ്രനായിരുന്നു. ഇതിനിടയിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ആരോഗ്യപ്രവർത്തകയെ വിവരം അറിയിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിന് പരാതി നൽകുകയായിരുന്നു.

പ്രതി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. മഹേന്ദ്രനെതിരെ ബിഎൻഎസ് 75(1), 76,79 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY