SignIn
Kerala Kaumudi Online
Sunday, 23 August 2026 2.32 AM IST

മാങ്കുളത്ത് വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം; ആംബുലൻസ് ഡ്രൈവർക്കെതിരെ പോക്‌സോ കേസ്

aa

മാങ്കുളം: സ്വകാര്യ സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് പോക്‌സോ കേസെടുത്തു. മാങ്കുളം സ്വദേശിയായ പ്രതി നിലവിൽ ഒളിവിലാണ്. കേസ് ഒതുക്കിത്തീർക്കാൻ ചില രാഷ്ട്രീയ, മത നേതാക്കൾ ഇടപെട്ട് കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തിയതായി ആരോപണമുയ‌ർന്നിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ സഹപാഠികളും നാട്ടുകാരും മാങ്കുളം ടൗണിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികൾ മാസ് പെറ്റീഷൻ കൈമാറി. കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY