SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.52 AM IST

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷണം പോയി

anas

തിരുവനന്തപുരം: ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷണംപോയി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവിയും മോഷ്‌ടാക്കൾ തകർത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അനസും കുടുംബവും ഊട്ടിയിൽ വിനോദയാത്ര പോയത്. ഇന്ന് രാവിലെ 7.50ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അനസ് അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലായിരുന്നു. മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണംപോയത്. എന്നാൽ, മുറിക്കുള്ളിലുണ്ടായിരുന്ന പണം മോഷ്‌ടാവ് എടുത്തിരുന്നില്ല. ഉടൻതന്നെ അനസും കുടുംബവും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വീട്ടിലെ സിസിടിവി തകർത്ത ശേഷമാണ് മോഷണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, NEDUMANGAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY