SignIn
Kerala Kaumudi Online
Friday, 02 October 2026 3.45 PM IST

തിരുവനന്തപുരത്ത് അയൽവാസി പെട്രോളൊഴിച്ച് പൊള‌ളിച്ച ദമ്പതികളിൽ ഗൃഹനാഥൻ മരിച്ചു

fire

തിരുവനന്തപുരം: അയൽവാസിയുടെ ആക്രമണത്തിൽ പൊള‌ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ പനപ്പാംകുന്നിലാണ് സംഭവം. വിമുക്തഭടനായ ശശി അയൽവാസികളായ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്ര പള‌ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ്(60) ചികിത്സയിലിരിക്കെ പാരിപ്പള‌ളി മെഡിക്കൽ കോളേജിൽ മരണമടഞ്ഞു. ഭാര്യ വിമലകുമാരി(55) തീപ്പൊള‌ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രഭാകര കുറുപ്പും ശശിയുമായി തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഹോളോ ബ്രിക്‌സ് നിർമ്മാണ യൂണിറ്റ് നടത്തിവരികയായിരുന്നു പ്രഭാകര കുറുപ്പ്. ഇവരുടെ വീട്ടിൽ പെട്രോളുമായെത്തിയ ശശി പെട്രോൾ പ്രഭാകര കുറുപ്പിന്റെയും വിമലകുമാരിയുടെയും ദേഹത്തൊഴിച്ച് തീകൊളുത്തിയെന്നാണ് പ്രദേശവാസികളുടെ മൊഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, NEIGHBOUR, ATTACKS, COUPLES, HUSBAND DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY