SignIn
Kerala Kaumudi Online
Wednesday, 07 October 2026 10.31 AM IST

കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ഒളിവിലായിരുന്ന അമ്മുവും കൂട്ടാളിയും പിടിയിൽ

abuse-case
പ്രതീകാത്മക ചിത്രം

കൊച്ചി: കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. രണ്ടാം പ്രതിയായ വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, മൂന്നാംപ്രതി സഞ്ജു എന്നിവരെയാണ് ഇന്ന് രാവിലെ വയനാട്ടിൽ നിന്ന് പിടികൂടിയത്.

കേസിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), നാലാം പ്രതി തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മുവാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി.

സ്‌പായിൽ മാനേജരുടെ ജോലിക്കായി ഒഎൽഎക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്. ഇവർക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി ക്രിമിനൽ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഈ മാസം രണ്ട്, മൂന്ന് തീയതികളിലായിരുന്നു സംഭവം.

തടവിലാക്കി ദുരുപയോഗം ചെയ്യാനും മറ്റുള്ളവർക്ക് കാഴ്ചവയ്‌ക്കാനുമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. വീട്ടമ്മയുടെ കൊടിയ ദുരിതം ഭർത്താവാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ശാരീരികമായും മാനസികമായും തകർന്ന വീട്ടമ്മ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദേഹമാസകലം പരിക്കുണ്ട്. അദ്ധ്യാപികയായിരുന്ന ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഗർഭം അലസിയതിനാൽ മാനസികമായി അത്ര നല്ല നിലയിലായിരുന്നില്ല. മാനസിക സമ്മർദ്ദം മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജോലി തേടൽ. ആരോഗ്യനില മെച്ചപ്പെട്ടാൽ വീട്ടമ്മയുടെ വിശദമൊഴി രേഖപ്പെടുത്തും.

English Summary

Two more accused have been arrested in connection with the alleged gang rape of a married woman in Kalamassery. The accused, Ammu alias Sharanya from Wayanad and Sanju, were arrested from Wayanad. The woman was allegedly held captive for two days and sexually assaulted after being offered a job at a spa.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMASSERY GANG RAPE, AMMU ARRESTED, KERALA CRIME NEWS, KALAMASSERY RAPE CASE, GANG RAPE CASE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY