SignIn
Kerala Kaumudi Online
Monday, 21 September 2026 10.20 AM IST

സർമീൻ അക്തറിനെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നത് സഫീ‍ർ,​ അരക്കോടിയുടെ എം ഡി എം എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

READ ENGLISH VERSION
d

കൊച്ചി: ആലുവയിൽ അരക്കോടിയിലേറെ രൂപ വിലവരുന്ന ഒരു കിലോ എം.ഡി.എം.എയുമായി യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കൊച്ചി സ്വദേശി സഫീ‍റിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ബംഗളുരു മുനീശ്വര നഗർ സ്വദേശിയായ സർമീൻ അക്തറിനെ (26)​ റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

യുവതിയെ കൂട്ടാനായി റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സഫീറിനെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാൾ കൂടി സംഘത്തിലുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർ‌മീനും സഫീറും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ഇരുവരുടെയും ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി ഇന്നലെ പിടിയിലായത്. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചാണ് ഡൽഹിയിൽനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വില്പന. എം.ഡി.എം.എ ഇവിടെ കൈമാറിയശേഷം അടുത്തദിവസം ട്രെയിനിൽ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരംമയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. ർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. അനിൽ, ആലുവ ഡിവൈ.എ.സ്.പി എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY