SignIn
Kerala Kaumudi Online
Sunday, 28 June 2026 4.40 AM IST

സ്വർണക്കടത്ത്: തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ പിടിയിൽ

tvm-airport-

തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച അരക്കിലോയിലധികം വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശി, തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടിയിൽ. തമിഴ്‌നാട് സ്വദേശി ഗോപി തങ്കരാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ദുബായിൽ നിന്നുവന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. 586 ഗ്രാം വരുന്ന സ്വർണം, മിശ്രിത രൂപത്തിലാക്കി പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.കസ്റ്റംസിന്റെ മെറ്റൽ ഡോർ പരിശോധയിൽ പിടിക്കപ്പെടാതെ പുറത്തുകടന്ന് കൺവേയർ ബെൽറ്റിൽ നിന്ന് ലഗേജെടുക്കാൻ ഇയാൾ പോയി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണം കണ്ടത്തിയത്.പിടികൂടിയ സ്വർണത്തിന് 85 ലക്ഷത്തോളം രൂപ വില വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY