SignIn
Kerala Kaumudi Online
Monday, 29 June 2026 2.14 AM IST

വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തി, പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട് യുവാവ് രക്ഷപെട്ടു

slaman

ചങ്ങനാശേരി : ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട് യുവാവ് രക്ഷപ്പെട്ടു. പായിപ്പാട് കോതാറപ്പാറയിൽ സൽമാൻ (21) ആണ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായ ആളിൽ നിന്നാണ് പ്രതി സ്ഥലത്തുള്ളതായി വിവരം ലഭിച്ചത്. ഇതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെ രണ്ട് ജർമൻ ഷെപ്പേഡിനത്തിൽപ്പെടുന്ന നായ്ക്കളെ അഴിച്ചുവിട്ട ശേഷം യുവാവ് പിന്നിൽക്കൂടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ 7 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാളുടെ നേതൃത്വത്തിൽ പായിപ്പാട് കേന്ദ്രീകരിച്ച് കാലങ്ങളായി മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ വാഹനങ്ങളിലെത്തുന്നതായി നാട്ടുകാർ പറയുന്നു. പ്രതിയെയും കൂട്ടാളികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY