SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.55 AM IST

നീന്തൽ പരിശീലനത്തിനിടെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ

sarathchandran

വർക്കല: പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ശരത് ചന്ദ്രനെ ഇന്നലെ പുലർച്ചെ തൃശൂരിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്ന് അയിരൂർ പൊലീസാണ് പിടികൂടിയത്.

വർക്കലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഒരുമാസം മുമ്പായിരുന്നു സംഭവം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ പുരുഷ,വനിതാ പരിശീലകർ പ്രത്യേകമുണ്ടായിരുന്നെങ്കിലും സംഭവസമയത്ത് ശരത് ചന്ദ്രനാണ് പെൺകുട്ടികൾക്കും പരിശീലനം നൽകിയതെന്നാണ് പരാതി. അതിക്രമങ്ങളിൽ ഭയന്ന കുട്ടി വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഇയാളെ പുറത്താക്കിയിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായതോടെ രക്ഷിതാവ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. പിന്നീട് വിദഗ്ദ്ധ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് അതിക്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സംഭവം ചൈൽഡ് ലൈനിൽ അറിയിച്ചത്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം സംഭവം നടന്നത് അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി കൈമാറുകയായിരുന്നു.

സംഭവത്തിനുശേഷം ശരത് ചന്ദ്രൻ ഒളിവിൽപ്പോയി. അന്വേഷണത്തിൽ തൃശൂരിൽ ജോലിയിൽ പ്രവേശിച്ചതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY