ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ കൊടുത്ത് മർദിച്ചതായി പരാതി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മർദനത്തിന് ഇരയായത്. സഹപാഠികളാണ് മർദിച്ചതെന്നാണ് പരാതി.
ഇക്കഴിഞ്ഞ 15-ാം തീയതിയാണ് സംഭവം. പതിനേഴുകാരനോട് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പ്രണയം തോന്നിയിരുന്നു. എന്നാൽ ആൺകുട്ടി അത് നിരസിച്ചു. ഇതിൽ പ്രകോപിതയായ പെൺകുട്ടി ചെങ്ങന്നൂർ ഐടിഐയിൽ പഠിക്കുന്ന പള്ളിപ്പാട് സ്വദേശിയായ 19 കാരന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പരിക്കേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ആരോപണം.
ഈ യുവാവിന്റെ നിർദേശപ്രകാരം പതിനേഴുകാരനെ സ്കൂളിലെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പതിനഞ്ചിലധികം വിദ്യാർത്ഥികൾ അതിക്രൂരമായി മർദിക്കുകയായിരുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി അഞ്ചുദിവത്തോളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മർദിച്ച വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഒരു മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തതായാണ് വിവരം. സംഭവത്തിൽ പതിനേഴുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെല്ലാം 18 വയസിന് താഴെയുള്ളവരായതിനാൽ ഇവരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
A male student in Haripad, Alappuzha, was brutally assaulted by classmates for rejecting a love proposal. The female student allegedly orchestrated the attack, leading to the victim's hospitalization. School authorities suspended the accused, while police registered a case. A report has been submitted to the Juvenile Justice Board as the alleged assailants are minors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |